എന്റെ മകളാണ് എന്റെ മാലാഖ! മകള്‍ക്കൊപ്പം ഓണം ആഘോഷിച്ച് നടന്‍ ബാല; മകള്‍ക്കൊപ്പമുള്ള ഓണാഘോഷത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ച് അമൃതയും

മകള്‍ അവന്തികയ്‌ക്കൊപ്പം ഓണം ആഘോഷിച്ച് ചലച്ചിത്ര താരം ബാല. മകള്‍ക്കൊപ്പമുള്ള ആഘോഷത്തിന്റെ വീഡിയോ ബാല തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചു. എന്റെ മകളാണ് എന്റെ മാലാഖ എന്ന അടിക്കുറിപ്പോടെയാണ് ബാല വീഡിയോ പോസ്റ്റ് ചെയ്തത്.

‘ഇതുവരെ ഞാന്‍ ആഘോഷിച്ചതില്‍ വച്ച് ഏറ്റവും നല്ല ഓണമാണിത്. പണം വെറുമൊരു ഭൗതികവസ്തു മാത്രമാണ്. ഈശ്വരനില്‍ വിശ്വസിക്കൂ. സ്‌നേഹത്തെ ഒരിക്കലും കൈവിടാതിരിക്കുക. എന്റെ മകളാണ് എന്റെ മാലാഖ.’ ബാല പോസ്റ്റില്‍ കുറിച്ചു.

അച്ഛനും മകള്‍ക്കും ഓണാശംസകള്‍ നേര്‍ന്നുകൊണ്ട് നരവധി പേരാണ് പോസ്റ്റില്‍ കമന്റ് ചെയ്തത്. നടന്‍ ബാലയുടേയും ഗായിക അമൃത സുരേഷിന്റെയും ഏക മകളാണ് അവന്തിക. 2010ല്‍ വിവാഹിതരായ ഇവര്‍ അടുത്തിടെയാണ് വിവാഹമോചിതരായത്. മകള്‍ക്കൊപ്പമുള്ള ഓണാഘോഷത്തിന്റെ ചിത്രങ്ങള്‍ അമൃതയും ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചു.

Related posts