ഒത്തു തീര്‍പ്പുകള്‍ക്കു വഴങ്ങാതെ കിട്ടുന്ന വേഷങ്ങള്‍ മാത്രം മതി എന്ന് കരുതാന്‍ പറ്റുമോ സക്കീര്‍ ഭായിക്ക് ? പറ്റില്ല ഭായ്…ബട്ട് ഐ ക്യാന്‍…! ഷമ്മി തിലകനെക്കുറിച്ചുള്ള ആരാധകന്റെ കുറിപ്പ് വൈറലാകുന്നു…

നടന്‍ ഷമ്മി തിലകനെക്കുറിച്ചുള്ള ഒരു ആരാധകന്റെ ഫേസ്ബുക്ക് കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്. മോസ്റ്റ് അണ്ടര്‍ യൂട്ടിലൈസ്ഡ് ഓര്‍ അണ്ടര്‍ റേറ്റഡ് മോളിവുഡ് ആക്ടര്‍ എന്നാണ് ആരാധകന്‍ ഷമ്മിയെ വിശേഷിപ്പിക്കുന്നത്.

സനല്‍ കുമാര്‍ പദ്മനാഭന്‍ എന്ന ആളാണ് പ്രജ എന്ന സിനിമയില്‍ ഷമ്മി ചെയ്ത ബലരാമനെ ഓര്‍മപ്പെടുത്തുന്ന ഡയലോഗുകളുമായി ഫേസ്ബുക്കില്‍ കുറിപ്പിട്ടത്…

സനല്‍ കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ…

അമ്മ ( അസോസിയേഷന്‍ ) യുടെ തറവാടിന്റെ പൂമുഖത്തു മുണ്ടും മടക്കി കുത്തി നെഞ്ചും വിരിച്ചു കടന്നു വന്നിട്ട് പതിയെ തന്റെ കണ്ണട ഒന്ന് ഊരി തുടച്ചു വെച്ച് കൊണ്ട് പൗരുഷമേറിയ ശബ്ദത്തില്‍ അയാളെന്ന ബലരാമന്‍ സംസാരിച്ചു തുടങ്ങി….

മലയാളം നന്നായി ഉച്ചരിക്കാന്‍ അറിയാത്ത നെപ്പോളിയനും, ടൈഗര്‍ പ്രഭാകരനും, സലിം ഗൗസിനും, വിഷ്ണു വര്‍ദ്ധനും ഒക്കെ ശബ്ദം നല്‍കി മുണ്ടക്കല്‍ ശേഖരനെയും ഹൈദരലി മരക്കാരെയും, താഴ്വാരത്തിലെ രാജുവിനേയും, കൗരവറിലെ ഹരിദാസിനേയും എല്ലാം ഇങ്ങനെ അവിസ്മരണീയം ആക്കാന്‍ പറ്റുമോ സക്കീര്‍ ഭായ് നിങ്ങള്‍ക്ക് ?

‘ഒറ്റ സിനിമയില്‍ തന്നെ പത്തിലേറെ പേര്‍ക്ക് ഡബ് ചെയ്തു മറ്റുള്ള ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകളെ ഞെട്ടിക്കാന്‍ പറ്റുമോ സക്കീറിന് ? ‘
‘ചെങ്കോലിലെയും, ലേലത്തിലെയും പോലുള്ള തീപ്പൊരി പൊലീസ് ഓഫീസര്‍മാരെ അവതരിപ്പിക്കാന്‍ പറ്റുമോ സക്കീര്‍ ഭായ് നിങ്ങള്‍ക്ക് ? ‘

‘നേരത്തിലെയും, റണ്‍ ബേബി റണ്ണിലെയും കോമഡി ചുവയുള്ള പൊലീസ് റോളുകള്‍ ചെയ്യാനാകുമോ സക്കീറിന് ?’
‘കസ്തൂരിമാനിലെയും, വടക്കുംനാഥനിലേയും വില്ലന്‍ റോളുകള്‍ ഒന്നും നിങ്ങളെ കൊണ്ട് ചെയ്യാന്‍ കഴിയില്ല സക്കീര്‍ ഭായ്’

ചോര കണ്ടാല്‍ തല കറങ്ങുന്ന കീര്‍ത്തിചക്രയിലെ പട്ടാളക്കാരന്‍ ആകുവാന്‍ കഴിയുമോ സക്കീറിനു ?’
‘മുട്ട് വളയ്ക്കാതെ, ഒത്തു തീര്‍പ്പുകള്‍ക്കു വഴങ്ങാതെ കിട്ടുന്ന വേഷങ്ങള്‍ മാത്രം എന്ന് കരുതാന്‍ പറ്റുമോ സക്കീര്‍ ഭായിക്ക് ? ‘
‘സമൂഹത്തിലെ സെന്‍സേഷണല്‍ ആയ വാര്‍ത്തകള്‍ക്ക് നേരെ സ്വന്തം നിലപാട് വ്യക്തമാക്കാന്‍ പറ്റുമോ സക്കീര്‍ ഭായി നിങ്ങള്‍ക്ക് ? ‘
ബട്ട് ഐ ക്യാന്‍…!
സൂര്യന് കീഴിലുള്ള ഏതു റോളുകളും ചെയ്യും ഈ ബലരാമന്‍

സക്കീര്‍ ഭായ് എന്ന മലയാള സിനിമയിലെ യുവ, സഹ താരങ്ങള്‍ക്കു നേരെ ബലരാമന്‍ എന്ന ഷമ്മി തിലകന്‍ സമര്‍പ്പിച്ച ചോദ്യങ്ങള്‍ക്കു നിശ്ശബ്ദത മാത്രം ആയിരുന്നു മറുപടി.

ഒരു പക്ഷെ, മലയാള സിനിമയിലെ അടിയൊഴുക്കുകളില്‍ പെട്ടു പലകുറി തായ്വേര് മുറിഞ്ഞിട്ടും പ്രതിഭയുടെ ഉള്‍ക്കാതലിന്റെ ബലത്തില്‍ വീഴാതെ പിടിച്ചു നിന്ന അയാളിലെ പ്രതിഭയുടെ ആഴത്തിന്റെ തിരിച്ചറിവാകാം അവരെ നിശ്ശബ്ദര്‍ ആക്കിയത്.

വിഖ്യാതമായ കൊല്‍ക്കത്ത ടെസ്റ്റില്‍ ഫോളോ ഓണിനു നിര്‍ബന്ധിക്കപ്പെട്ടു രണ്ടാം ഇന്നിംഗ്‌സ് തുടങ്ങിയ ഇന്ത്യക്കു ആദ്യ വിക്കറ്റ് നഷ്ടമാകുമ്പോള്‍ , കൈക്കുഴയില്‍ മായാജാലം ഒളിപ്പിച്ച ഹൈദരാബാദി ബാറ്റ്‌സ്മാനില്‍ ഉള്ള വിശ്വാസം കൊണ്ട് ബാറ്റിംഗ് ഓര്‍ഡറില്‍ ആറാമത് കിടന്ന വി വി എസ് ലക്ഷ്മണിനെ ഫസ്റ്റ് ഡൗണ്‍ ആക്കി ഇറക്കി വിടാന്‍ ഇന്നലെകളിലേ ക്രിക്കറ്റ് ചരിത്രത്തില്‍ നായകന്‍ ആയി ദാദാ ഉണ്ടായിരുന്നത് പോലെ.

ഷമ്മി തിലകന്റെ പ്രതിഭയെ തിരിച്ചറിഞ്ഞു അയാള്‍ക്ക് ചലഞ്ചിംഗ് ആയ റോളുകള്‍ സൃഷ്ടിക്കാന്‍ ഏതേലും സംവിധായകനോ എഴുത്തുകാരനോ ഉണ്ടായിരുന്നെങ്കില്‍ ? മോസ്റ്റ് അണ്ടര്‍ യൂട്ടിലൈസ്ഡ് ഓര്‍ അണ്ടര്‍ റേറ്റഡ് മോളിവുഡ് ആക്ടര്‍ ആരെന്ന ചോദ്യത്തിന് തത്കാലം എന്റെ പക്കല്‍ ഒരൊറ്റ ഉത്തരമേ ഉള്ളു…ഷമ്മി തിലകന്‍

ഒരുപാട് ഒരുപാടു ഉയരങ്ങളില്‍ എത്തേണ്ടിയിരുന്ന ഒരു കരിയര്‍ ഇങ്ങനെ സ്‌ട്രൈറ്റ് ലൈന്‍ ആയി പോകുന്നത് കാണുമ്പോള്‍ നെഞ്ചിലെവിടെയോ ഒരു വിങ്ങല്‍. ഷമ്മി ഹീറോ ആണെടാ.

https://www.facebook.com/sanalkumar.padmanabhan/posts/3199048766849620

Related posts

Leave a Comment