തൃശൂർ: ബാലവേലയ്ക്കായി ഇതര സംസ്ഥാനങ്ങളില്‍ നിന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ കേരളത്തിലെത്തിച്ച ഏജന്റ് പിടിയില്‍. ഒഡീഷ സ്വദേശിയായ നാഗേന്ദ്രയാണ് പിടിയിലായത്.
വ്യാജരേഖകളുമായാണ് 18 കുട്ടികളെ കേരളത്തിലെത്തിച്ചത്. ഛത്തീസ്ഗഡ്, ഒഡീഷ എന്നിവിടങ്ങളിൽ നിന്നാണ് കുട്ടികളെ എത്തിച്ചത്. പെണ്‍കുട്ടികളെ തൃശൂരിലെ റെസ്ക്യൂ ഹോമിലേക്ക് മാറ്റി.
തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ച കുട്ടികളെ കണ്ട് സംശയം തോന്നിയ ചൈല്‍ഡ് ലൈന്‍ പോലീസ് സഹായത്തോടെ ഏജന്റിനെ ചോദ്യം ചെയ്തപ്പോഴാണ് വിവരം പുറത്തായത്. ഏജന്റിനെതിരെ പോലീസ് കേസെടുത്തു.