പത്തനംതിട്ട: കുമ്പഴയില്‍ രണ്ടാനച്ഛനില്‍ നിന്നുണ്ടായ പീഡനത്തിലും ക്രൂരമര്‍ദനത്തിലും ജീവന് പൊലിഞ്ഞ ബാലികയുടെ ശരീരത്തില്‍ 60 ഓളം മുറിവുകളും ക്ഷതങ്ങളും.
കോട്ടയം മെഡിക്കല്‍ കോളജില്‍ ഇന്നലെ നടന്ന പോസ്റ്റുമോര്‍ട്ടത്തിലാണ് ഇത്രയധികം മുറിവുകള്‍ കണ്ടെത്തിയിരിക്കുന്നത്.
രഹസ്യഭാഗങ്ങളിലെ നീര്‍ക്കെട്ട് ലൈംഗിക പീഡനത്തിന് ഇരയായത് മൂലമാണെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായി. നെഞ്ചിനേറ്റ ക്ഷതമാണ് മരണകാരണം.
കൂടാതെ കഴുത്തില്‍ മുറിവുകളും കാണപ്പെട്ടു. രണ്ടാനച്ഛന് അലക്സ് കുട്ടിയെ ക്രൂരപീഡനത്തിനു വിധേയയാക്കിയെന്നാണ് പോലീസ് നിഗമനം. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.