ഒരു വ്യക്തിയെ കഷണ്ടിക്കാരനെന്നു വിളിക്കുന്നത് ലൈംഗിക അധിക്ഷേപമായി കണക്കാക്കുമെന്ന വിധിയുമായി യു.കെ എംപ്ലോയ്മെന്റ് ട്രിബ്യൂണല്‍.
ഇത് ലൈംഗികതയുമായി ബന്ധപ്പെട്ടിട്ടുള്ളതാണെന്നും വിവേചനപരമാണെന്നും ട്രിബ്യൂണല്‍ വ്യക്തമാക്കി.
24 വര്‍ഷത്തോളം ജോലി ചെയ്തിരുന്ന യോര്‍ക്ക്ഷയര്‍ ആസ്ഥാനമായുള്ള ബിസിനസ് സംരംഭത്തില്‍ നിന്ന് പിരിച്ചുവിട്ട ടോണി ഫിന് എന്നയാള്‍ ഫയല്‍ ചെയ്ത കേസിലാണ് ട്രിബ്യൂണലിന്റെ വിധി.
പൊതുവെ പുരുഷന്മാരിലാണ് കഷണ്ടി കൂടുതലായി കാണപ്പെടുന്നത്. അതിനാല്‍ ഒരാളെക്കുറിച്ച് പറയാന്‍ അയാളുടെ കഷണ്ടി ഉപയോഗിക്കുന്നത് ഒരു തരം വിവേചനമാണ്.
ജോലിസ്ഥലത്ത് ഒരു പുരുഷന്റെ കഷണ്ടിയെക്കുറിച്ച് അഭിപ്രായം പറയുന്നത് ഒരു സ്ത്രീയുടെ സ്തനങ്ങളുടെ വലിപ്പത്തെ പരാമര്‍ശിക്കുന്നതിന് തുല്യമാണ്. ട്രിബ്യൂണല്‍ ചൂണ്ടിക്കാട്ടി.
തന്നെ കമ്പനിയില്‍ നിന്ന് പുറത്താക്കുന്നതിന് മുമ്പ് ഒരു സഹപ്രവര്ത്തകന് കഷണ്ടിക്കാരനെന്ന് വിളിച്ച് ലൈംഗിക അധിഷേപം നടത്തിയതായി ടോണി പരാതിയില്‍ ഉന്നയിക്കുന്നുണ്ട്.
ഒരു വ്യക്തിയുടെ പ്രായവും മുടിയുമായി ബന്ധപ്പെട്ട് പരിഹസിക്കുന്നത് നീചവും തരംതാഴ്ത്തുന്നതുമാണെന്നും ട്രിബ്യൂണല്‍ പറഞ്ഞു. ഫിന്നിന്റെ പിരിച്ചുവിടല്‍ അന്യായമായമാണെന്നും ട്രിബ്യൂണല്‍ വിധിച്ചു.