മനുഷ്യരായാലും മൃഗങ്ങളായാലും കുഞ്ഞുങ്ങളോടുള്ള കരുതലിന് ഒരു കുറവുമുണ്ടാകില്ല. മക്കൾക്കു വേണ്ടി എന്തു ത്യാഗം സഹിക്കാനും മാതാപിതാക്കൾ തയ്യാറാകും. കാലിഫോർണിയയിലെ ബിഗ് ബെയർ വാലിയിൽ നിന്നുള്ളവീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
ഈഗിൾ നെസ്റ്റ് ക്യാമിന്റെ ഫേസ്ബുക്ക് പേജിലാണ് വീഡിയോ വന്നിരിക്കുന്നത്. ഒരു അച്ഛന്റെയും അമ്മയുടെയും കരുതലാണ് ഈ വീഡിയോയെ പ്രിയപ്പെട്ടതാക്കുന്നത്.
കടുത്ത മഞ്ഞു വീഴ്ചയെ അവഗണിച്ചു മഞ്ഞിൽ പുതഞ്ഞു കൂട്ടിൽ അടയിരിക്കുന്ന അമ്മപ്പരുന്തും കൂട്ടിരിക്കുന്ന അച്ഛൻ പരുന്തുമാണ് വീഡിയോയിൽ.
ജാക്കി എന്ന അമ്മപ്പരുന്തും ഷാഡോ കിങ് എന്ന അച്ഛൻ പരുന്തുമാണ് കടുത്ത മഞ്ഞു വീഴ്ച്ചയിലും തണുപ്പിനെ അവഗണിച്ചു മുട്ടയ്ക്കു കാവലിരിക്കുന്നത്.
അച്ഛനും അമ്മയും മാറിമാറിയാണ് അടയിരിക്കുന്നത്. ശരീരത്തിൽ മഞ്ഞു പൊതിയുന്പോൾ ഇടയ്ക്കിടയ്ക്കു കുടഞ്ഞു കളയുന്നതും കാണാം.
ബാൾഡ് ഈഗിൾ വിഭാഗത്തിൽപ്പെട്ട പരുന്ത് കുടുംബമാണിത്. ഏകദേശം 7,000 തൂവലുകളുള്ള പരുന്തുകളുടെ ഈ തൂവൽക്കൂട്ടമാണ് കടുത്ത തണുപ്പിൽനിന്നു രക്ഷ നേടാൻ സഹായിക്കുന്നത്.