മലയാളികളുടെ യാഥാസ്ഥിതിക സീരിയല്‍ സങ്കല്‍പ്പങ്ങള്‍ക്കേറ്റ തിരിച്ചടിയായിരുന്നു ഫ്‌ളവേഴ്‌സ് ചാനലിലെ ഉപ്പും മുളകും എന്ന സീരിയല്‍. കുടുംബവിഷയങ്ങള്‍ അല്‍പ്പം പോലും ഗിമിക്കുകള്‍ ചേര്‍ക്കാതെ അവതരിപ്പിക്കുന്നതാണ് ഉപ്പും മുളകുമെന്ന ടെലിവിഷന്‍ഷോയെ മലയാളികളുടെ പ്രിയപ്പെട്ടതാക്കിയത്. കേരളത്തില്‍ മാത്രമല്ല ലോകത്തെമ്പാടുമുള്ള മലയാളികളെ ആകര്‍ഷിക്കാനും ഈ പരമ്പരയ്ക്കു കഴിഞ്ഞു. ഇതെല്ലാമാണെങ്കിലും ഒരേ കുടുംബത്തിലെ പല അംഗങ്ങളും ഈ സീരിയലില്‍ അഭിനയിക്കുന്നുണ്ടെന്ന കാര്യം അധികമാര്‍ക്കും അറിയില്ല.
നായകന്‍ ബാലുവും സഹോദരന്‍ സുരേന്ദ്രനും തമ്മിലുള്ള ചേര്‍ച്ച സീരിയല്‍ കാണുമ്പോഴെല്ലാം ഇത്രയും ചേര്‍ച്ചയില്‍ ഇവരെ എങ്ങിനെ ഒപ്പിച്ചെന്ന് ചോദിക്കുന്നവരാണ് അധികവും. എന്നാല്‍ ഇരുവരുടെയും ഈ ചേര്‍ച്ചയ്ക്ക് പിന്നില്‍ ഒരു കുടുംബ ബന്ധം ഉണ്ടെന്നും ബാലുവായി എത്തുന്ന ബിജു സോപാനത്തിന്റെ ഇളയ സഹോദരന്‍ തന്നെയാണ് സുരേന്ദ്രനായി എത്തുന്നയാളെന്നും അറിയാവുന്നവര്‍ വളരെ ചുരുക്കമാണ്. സാധാരണ ചേട്ടനും അനുജനും ഉള്ള അകല്‍ച്ച പോലും ബിജുവും അനിയനും അഭിനയിക്കുമ്പോള്‍ തോന്നാറില്ല എന്നതാണ് പ്രത്യേകത. സീരിയലില്‍ ബാലുവിന്റെ ഒറിജിനല്‍ മകള്‍ ഗൗരിയും അഭിനയിക്കുന്നുണ്ട്.
സുരേന്ദ്രന്റെ മകളായി പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നത് ബിജുവിന്റെ പൊന്നുവായ ഗൗരി ലക്ഷ്മിയാണ്. ഏതാനും എപ്പിസോഡില്‍ മാത്രമാണ് ഗൗരി മുഖം കാണിച്ചത്. പഠനത്തിന് മുന്‍തൂക്കം നല്‍കുന്നതിനാലാണ് ഗൗരിയെ അധികം എപ്പിസോഡില്‍ കാണാതിരിക്കുന്നത്. സീരിയലാണെങ്കിലും മാതാപിതാക്കളും നാലു മക്കളും അവരുടെ ബന്ധുക്കളും ചേര്‍ന്ന് ചെറിയ ചെറിയ ഇണക്കങ്ങളും പിണക്കങ്ങളുമാണ് സീരിയലിന്റെ ഓരോ ദിവസത്തെയും കഥ. സീരിയലിലെ മാതാപിതാക്കളും അവരുടെ മാതാപിതാക്കളും മക്കളുമെല്ലാം ഒട്ടും നാടകീയത ഇല്ലാതെ അഭിനയിക്കുന്നത്.
സീരിയലില്‍ ബാലുവിന്റെ മൂത്തപുത്രനായ മുടിയനായി അഭിനയിച്ചിരുന്ന ഋഷി എസ് കുമാറിനെ ഇപ്പോള്‍ കാണാനില്ലെന്നതാണ് പ്രേക്ഷകരുടെ പരാതി. ഋഷി സീരിയല്‍ വിട്ടുവെന്ന് ചില പ്രചരണങ്ങളുണ്ടായിരുന്നു. ഡാന്‍സ് പരിപാടികളുമായി ടൂറില്‍ ആയതിനാലാണ് ഋഷി ഇപ്പോള്‍ ഇല്ലാത്തതെന്നും ഏറെ താമസിയാതെ തന്നെ മുടിയന്‍ തിരികെയെത്തുമെന്നാണ് അണിയറക്കാര്‍ പറയുന്നത്. അഭിനേതാക്കളും അണിയറക്കാരുമായി വളരെ കുറച്ചു പേര്‍ മാത്രം ചെറിയ കഥയില്‍ പങ്കാളികള്‍ ആകുന്നു എന്നതാണ് ഈ സീരിയലിനെ ജനകീയമാക്കുന്നത്. എന്തായാലും മുടിയന്‍ തിരിച്ചെന്നുമെന്ന വാര്‍ത്ത പ്രേക്ഷകരെ സന്തോഷിപ്പിക്കുമെന്നു പറയാം.