ചാലക്കുടി; കൊന്നക്കുഴിയിൽ കുന്നമ്മൽ ബാബുവിന്റെ കൊലപാതക കേസിൽ അറസ്റ്റിലായ ഭാര്യ ഷാലിയുടെ പേരിൽ മക്കളെ ഉപേക്ഷിച്ചതിന് ജൂവനൽ ആക്ട് പ്രകാരം പോലീസ് കേസെടുത്തു. ബാബുവിന്റെ കൊലപാതകത്തിൽ അറസ്റ്റിലായ ഷാലി നാലുമക്കളെ ഉപേക്ഷിച്ച് മറ്റൊരാളോടൊപ്പം പോയതിനാണ് കേസെടുത്തത്. ‘
ബൈക്ക് മോഷണകേസിൽ പിടിയിലായ ബാബുവിന്റെ മകൻ ബാലുവാണ് ചോദ്യം ചെയ്യലിൽ അച്ഛൻ തന്റെ അടിയേറ്റാണ് മരിച്ചതെന്ന മൊഴിയിലാണ് ബാബുവിന്റെ കൊലപാതകം തെളിഞ്ഞത്. അമ്മയുടെ ആവശ്യപ്രകാരമാണ് കൊലപാതകം മറച്ചുവച്ചതെന്നും ബാലു മൊഴി നൽകിയിരുന്നു.
ഇതേതുടർന്നാണ് ഭാര്യ ഷാലിയും കേസിൽ പ്രതിയായത്. ഭാര്യ ഷാലിയും ബാബുവിനെ കസേരകൊണ്ട് അടിച്ചിരുന്നതായി ചോദ്യം ചെയ്യലിൽ സമ്മതിച്ചിരുന്നു.