അമ്പലപ്പുഴ: വള്ളം മുങ്ങിമരിച്ച പോലീസുകാരൻ പുന്നപ്ര ആലിശേരിയിൽ കാർത്തികയിൽ ബാലു (27) വിന് ജന്മനാട് കണ്ണീരോടെ വിട നൽകി.
തിരുവനന്തപുരം എസ്എപി ക്യാമ്പിലെ ബഹുമതിക്കു ശേഷം ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നോടെയാണ് മൃതദേഹം പുന്നപ്രയിലെ വസതിയിലെത്തിച്ചത്.
ബാലുവിന്റെ ചേതനയറ്റ ശരീരം ഒരു നോക്കു കാണാൻ നിറമിഴികളോടെ ബന്ധുക്കളും നാട്ടുകാരുമടക്കം വൻജനാവലിയാണ് കാത്തുനിന്നത്.
പോലീസ് ആംബുലൻസിൽ നിന്നും വിറങ്ങലിച്ച ശരീരം ഇറക്കുമ്പോൾ തേങ്ങലുകൾ അലമുറകളായി മാറി. മാതാവ് അനില, പിതാവ് സുരേഷ്, സഹോദരൻ ബിനു എന്നിവരെ ആശ്വസിപ്പിക്കാൻ ഏറെ പണിപ്പെട്ടു. സർക്കാരിന്റെ പൂർണ ബഹുമതികളോടെയാണ് സംസ്ക്കാര ചടങ്ങ് നടന്നത്.
സിവിൽ എൻജിനിയറിംഗ് ബിരുദധാരിയായ ബാലു എസ്ഐ റാങ്ക് ലിസ്റ്റിലുമുണ്ട്.