മെഗാസീരിയലുകള്‍ കണ്ട് കണ്ണീര്‍വാര്‍ത്തു മടുത്ത കുടുംബപ്രേക്ഷകര്‍ക്ക് പുതുമ സമ്മാനിച്ചുകൊണ്ടെത്തിയ പരമ്പരയാണ് ഉപ്പും മുളകും. ബാലുവും നീലുവും ശിവാനിയും കേശുവും മുടിയനും ലച്ചുവും ഭാസിയും രമയുമൊക്കെ പ്രേക്ഷകരുടെയും കുടുംബത്തിലെ അംഗങ്ങളായി മാറിയിരിക്കുകയാണ് ഇപ്പോള്‍. പരമ്പരയിലെ പ്രധാന കഥാപാത്രമായ ബാലുവിന്റെ സുഹൃത്തായ ഭാസിയെ അവതരിപ്പിക്കുന്ന സുരേഷ് ബാബുവും ബാലുവിന്റെ ബന്ധുവായ രമയുടെ വേഷത്തിലെത്തുന്ന വര്‍ഷയും അടുത്തിടെയാണ് വിവാഹിതരായത്.
ഉപ്പും മുളകും പരമ്പരയുടെ തിരക്കഥാകൃത്ത് കൂടിയാണ് സുരേഷ് ബാബു. മിനിസ്‌ക്രീന്‍ രംഗത്ത് ഏറെ തിരക്കുള്ള താരം കൂടിയാണ് വര്‍ഷ. സീരിയലുകളില്‍ മാത്രമല്ല സിനിമയിലും വര്‍ഷ മുഖം കാണിച്ചിട്ടുണ്ട്. വര്‍ഷയും സുരേഷ് ബാബുവും ഹണിമൂണ്‍ ആഘോഷിക്കുന്നതിനായി ലണ്ടനിലേക്ക് പോയിരുന്നു. ഇവരോടൊപ്പം ബാലുവും ശ്രീക്കുട്ടനും കൂടിയുണ്ട്. ബിജു സോപാനമാണ് ബാലുവിനെ അവതരിപ്പിക്കുന്നത്.
ശ്രീകുമാറാണ് ശ്രീക്കുട്ടന്റെ വേഷം ചെയ്യുന്നത്. ലണ്ടനില്‍ നിന്നുള്ള ചിത്രങ്ങല്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. പരിപാടിക്കിടയില്‍ ഇവരുടെ വിവാഹം കാണിച്ചിരുന്നു. പിന്നീട് അത് യഥാര്‍ഥ സംഭവമായി ഭവിക്കുകയായിരുന്നു. ഉപ്പും മുളകും പരമ്പരയില്‍ അഭിനയിക്കുന്ന ബാലുവും സുരേന്ദ്രനും യഥാര്‍ത്ഥ ജീവിതത്തിലും സഹോദരങ്ങളാണ്. പരിപാടിയില്‍ അഭിനയിക്കുന്നവരില്‍ കൂടുതല്‍ പേരും കുടുംബാംഗങ്ങളാണെന്നതാണ് പ്രധാന സവിശേഷത.