കോഴിക്കോട്: കോഴിക്കോട് ഉള്ള്യേരി 19ൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ബാലുശേരി എക്സൈസ് ഓഫീസിന് തീയിട്ട സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് പോലീസ്.
അക്രമത്തിന് പിന്നില്‍ ഒന്നിലധികം പേരുണ്ടെന്ന സൂചനയാണ് പോലീസിന് ലഭിച്ചിരിക്കുന്നത്. എന്നാല്‍ അക്രമകാരണം വ്യക്തമല്ല. സംഭവസമയത്ത് ഡ്യുട്ടിയിലുണ്ടായിരുന്ന ജീവനക്കാരുടെ മൊഴിഎടുത്തിട്ടുണ്ട്.
ലഭിച്ച സൂചനകള്‍ പ്രകാരം സംഭവം ആസൂത്രിതമാണെന്നാണ് കുരുതുന്നത്. സംഭവവുമായി ബന്ധപ്പെട്ട എല്ലാവിവരങ്ങളും അത്തോളി പോലീസിന് കൈമാറിയതായി ബാലുശേരി എക്സൈസ് റേഞ്ച് ഓഫീസ് അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ മൂന്നരയോടെ ഓഫീസിന് മുന്നിലെ വാതിലില്‍ പെട്രോളൊഴിച്ച് തീയിടുകയായിരുന്നു. പുക ഉയരുന്നത് ഓഫീസിനുള്ളില്‍ പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന കെ. ദീപേഷും ആര്.കെ. റഷീദും കാണുകയായിരുന്നു.
ഇവർ വെള്ളം ഒഴിച്ച് തീയണയച്ചതിനാല് വലിയ അപകടം ഒഴിവായി. പുറത്ത് നിര്‍ത്തിയിട്ടിരുന്ന എക്സൈസ് ജീപ്പിലും പൊട്രോളൊഴിച്ചിട്ടുണ്ട്. സീറ്റ് കുത്തിക്കീറുകയും ചെയ്തു.
കത്തിക്കാനുപയോഗിച്ച ലൈറ്റര്‍ സ്ഥലത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്. എക്സൈസ് ഉേദ്യാഗസ്ഥരും പേരാമ്പ്ര, അത്തോളി പോലീസും സ്ഥലത്തെത്തിയിരുന്നു.