ന്യൂഡൽഹി: സുരക്ഷാ ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി 14 മൊബൈൽ ആപ്പുകൾ കൂടി കേന്ദ്ര സർക്കാർ നിരോധിച്ചു.
തീവ്രവാദികളുടെ ഉപയോഗം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഐഎംഒ, എലിമെന്‍റ്, എനിഗ്മ തുടങ്ങിയ ആപ്പുകളാണ് നിരോധിച്ചത്.
പാക്കിസ്ഥാനിൽ നിന്നും സന്ദേശങ്ങൾ സ്വീകരിക്കാൻ ഭീകരർ ആപ്പുകൾ ഉപയോഗിച്ചെന്നാണ് കണ്ടെത്തൽ. ക്രിപ്വൈസർ, എനിഗ്മ, സേഫ്‍വിസ്, വിക്റെം, മീഡിയഫയർ, ബ്രിയർ, ബിചാറ്റ്, നന്ദ്ബോക്സ്, കൊനിയൻ, ഐഎംഒ, എലമെന്‍റ്, സെക്കന്‍റ്ലൈൻ, സാൻഗി, ത്രീമ എന്നിവയാണ് നിരോധിച്ച ആപ്പുകൾ.