ഹൃദയാരോഗ്യത്തിനു ഗുണകരമാണ് ഏത്തപ്പഴം. അതില്‍ സമൃദ്ധമായി അടങ്ങിയ പൊട്ടാസ്യം രക്തസമ്മര്‍ദം നിയന്ത്രിതമാക്കുന്നതിനു സഹായകമെന്നു പഠനം. മാത്രമല്ല സോഡിയം കുറവും. കാല്‍സ്യം, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയടങ്ങിയതിനാല്‍ ഏത്തപ്പഴം ബിപി നിയന്ത്രിതമാക്കുമെന്ന് ഗവേഷകര്‍. അതു ഹൃദയാഘാതം, സ്ട്രോക്ക്, മറ്റു ഹൃദയരോഗങ്ങള്‍ എന്നിവയ്ക്കുളള സാധ്യത കുറയ്ക്കുന്നു. പൊട്ടാസ്യം കോശങ്ങളിലൂടെ ശരീരമെമ്പാടും സഞ്ചരിക്കുന്നു. ഇത് തലച്ചോറിലേക്ക് ഓക്സിജനെത്തിക്കുന്നതിനു രക്തചംക്രമണ വ്യവസ്ഥയ്ക്കു സഹായകമാകുന്നു.
ഹൃദയമിടിപ്പ് ആരോഗ്യകരമായ തോതില്‍ നിലനിര്‍ത്തുന്നതിനും ശരീരത്തില്‍ ജലത്തിന്റെ സംതുലനം നിലനിര്‍ത്തുന്നതിനും പൊട്ടാസ്യത്തിന്റെ സാന്നിധ്യം സഹായകം. ഏത്തപ്പഴത്തില്‍ പെക്റ്റിന്‍ എന്ന ജലത്തില്‍ ലയിക്കുന്നതരം നാരുകളുണ്ട്. ഇവ ചീത്ത കൊളസ്ട്രോളായ എല്‍ഡിഎലിന്റെ തോതു കുറയ്ക്കുന്നതിനു സഹായകം. ഒപ്പം നല്ല കൊളസ്ട്രോളിന്റെ തോതു നിലനിര്‍ത്തുന്നു.