കൊച്ചി: വിപണിയില്‍ ഏത്തപ്പഴത്തിനും ഓഞ്ചിനും വന്‍ വിലയിടിവ് നേരിടുമ്പോള്‍ ഓറഞ്ച് ജ്യൂസിനും ഏത്തപ്പഴം പുഴുങ്ങിയതിനും “വലിയ വില’.
എറണാകുളം മാര്‍ക്കറ്റില്‍ ഉള്‍പ്പെടെ ഒരു കിലോ ഏത്തപ്പഴം 20 മുതല്‍ 25 രൂപയ്ക്കുവരെയാണു വില്‍ക്കുന്നത്. എന്നാല്‍, എന്നാൽ കടകളില്‍ ഏത്തപ്പഴം പുഴുങ്ങിയതിനു ഈടാക്കുന്നതാകട്ടെ 15 മുതല്‍ 20 രൂപവരെയും.
ഏത്തപ്പഴത്തിന്റെ വിലയിടിഞ്ഞതോടെ പത്തു രൂപയ്ക്കുവരെ പഴം പുഴുങ്ങിയതിന്റെ വില കുറച്ചവരും ധാരാളം. ഒരു കിലോ ഓറഞ്ചിന്റെ ശരാശരി വില 45 രൂപയാണെന്നിരിക്കേ ഓറഞ്ച് ജ്യൂസിനു ചിലര്‍ ഈടാക്കുന്നത് 50 മുതല്‍ 60 രൂപവരെയാണ്.
നിലവില്‍ ജില്ലയുടെ വിവിധയിടങ്ങളില്‍ രണ്ടു മുതല്‍ മൂന്നു കലോവരെ ഓറഞ്ച് നൂറ് രൂപയ്ക്കു ലഭ്യമാണ്.