ഇന്ത്യയിൽ മൺസൂൺ കാലത്തിന്റെ വരവോടെ ചൂടുള്ളതും എരിവുള്ളതുമായ പക്കോഡകളും അടുക്കളയിൽ സ്ഥാനം പിടിച്ചു. എന്നാൽ വിചിത്രമായ പാചക പരീക്ഷണങ്ങളിലെ ഏറ്റവും പുതിയ ട്രെൻഡിൽ പഴം ഉപയോഗിച്ചുള്ള പക്കോഡയാണ് കാണിക്കുന്നത്. അടുത്തിടെ ഇത്തരത്തിൽ വാഴപ്പഴം പൊരിച്ചെടുക്കുന്ന ഒരു വീഡിയോ വൈറലായത് ഭക്ഷണപ്രിയരെ ഞെട്ടിച്ചിരുന്നു.
@crispyfoodstation പങ്കിട്ട വീഡിയോയിൽ, രണ്ട് സ്ത്രീകൾ വാഴപ്പഴം വറുത്തെടുക്കുന്നത് കാണിക്കുന്നു. ഒരു കുല വാഴപ്പഴം തൊലികളോടെയാണ് ചൂടുള്ള എണ്ണയിൽ വറക്കുന്നത്.
വാഴക്കുലയിൽ താഴത്തെ പഴങ്ങൾ പൂർണമായും എണ്ണയിലാണ് എന്നാൽ ഒരാൾ മുകളിലെ വാഴപ്പഴത്തിന് മുകളിൽ ചൂടുള്ള എണ്ണ ഒഴിക്കുന്നുണ്ട്. വാഴപ്പഴം ഭാഗികമായി വറുത്തുകഴിഞ്ഞാൽ അവയെ വേർതിരിച്ച് തൊലികളഞ്ഞ് പ്ലാസ്റ്റിക് ഉപയോഗിച്ച് പരത്തിയശേഷം ഒരു പ്രത്യേക ബാറ്ററിൽ പൊതിഞ്ഞ് വറുത്തെടുക്കും. ഇരുവരും വറുത്തെടുത്ത ഈ പക്കോഡ ആസ്വദിച്ച് കഴിക്കുന്നത് കാണിച്ചാണ് വീഡിയോ അവസാനിക്കുന്നത്.
ഈ വീഡിയോ ഭക്ഷണപ്രേമികൾക്കിടയിൽ വെറുപ്പു ഉളവാക്കിയിട്ടുണ്ട്. ആരോഗ്യകരമായ പഴം കൊഴുപ്പുള്ള ലഘുഭക്ഷണമായി മാറ്റിയതിൽ പലരും നിരാശ പ്രകടിപ്പിക്കുകയും ചെയ്തു.
“ആരോഗ്യകരമായ ഭക്ഷണം എങ്ങനെ ഹൃദയാഘാതമാക്കി മാറ്റാം, തൊലികളിട്ട് വറുക്കുന്നതിന്റെ അർഥമെന്താണ്?” എന്നിങ്ങനെയാണ് വീഡിയോയ്ക്ക് വരുന്ന കമന്റുകൾ. റീലിന് ഏകദേശം 25 ദശലക്ഷം വ്യൂസ് ലഭിച്ചിട്ടുണ്ട്.