രാസവസ്തുക്കൾ ഉപയോഗിക്കാതെ വാഴപ്പഴം പഴുപ്പിക്കുന്ന ഒരു വീഡിയോയാണ് ഇൻസ്റ്റഗ്രാമിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത്. പഴുത്ത ഏത്തപ്പഴം സുലഭമാണെങ്കിലും ഇവയിൽ രാസവസ്തുക്കൾ ചേർക്കുന്നുണ്ടോ എന്ന ആശങ്ക ഉപഭോക്താക്കൾക്ക് ഉണ്ടാകാറുണ്ട്.
“വാഴപ്പഴം പാകമാകുന്ന പ്രക്രിയ, പരമ്പാഗത രീതി” എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഉണങ്ങിയ വാഴയിലകൾ കൊണ്ട് നിരത്തിയ ഒരു കുഴിയിലാണ് പഴുപ്പിക്കാനായി വാഴക്കുല ഇറക്കിവച്ചിരിക്കുന്നത്. പിന്നീട് പുകയ്ക്കായി കുഴിക്കുള്ളിൽ കനൽ ഇടുന്നു. ശേഷം രണ്ടു ദിവസത്തേക്ക് കുഴി മണ്ണിട്ട് മൂടി വയ്ക്കുകയും ചെയ്യുന്നു.
വീഡിയോയുടെ അവസാന ഭാഗത്ത് കുഴിയിൽ നിന്ന് എടുത്ത വാഴക്കുല പൂർണ്ണമായും പഴുത്ത നേന്ത്രപ്പഴമായതും, അവ കഴിക്കുന്നതും കാണിക്കുന്നുണ്ട്.
രസകരവും ഉപയോഗപ്രദവുമായ ഒരു പരമ്പരാഗത സമ്പ്രദായത്തെയാണ് ഈ വീഡിയോ എടുത്തുകാണിക്കുന്നത്. സോഷ്യൽ മീഡിയയിൽ വീഡിയോ പെട്ടെന്ന് തന്നെ വീഡിയോ വൈറലാവുകയും ചെയ്തു.
The technique