വാഴപ്പഴം ഇഷ്ടമല്ലാത്തവർ ചുരുക്കമാണ്. വാഴകായ് പഴുത്തതും പച്ചയും വലതരത്തിൽ ഉപയോഗിക്കാറുണ്ട്.
ഉപ്പേരിക്കായും വിവിധ കറികൾക്കും പച്ചകായ് ഉപയോഗിക്കുന്നു. ഷേയ്ക്ക്, ഐസ്ക്രിം തുടങ്ങിയ കാര്യങ്ങൾക്ക് വാഴപ്പഴവും ഉപയോഗിക്കുന്നു.
പച്ചയും മഞ്ഞയും ചുവപ്പും നിറത്തിലുള്ള വാഴപ്പഴങ്ങളാണ് സാധാരണ കണ്ടുവരുന്നത്.
എന്നാൽ ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലാകുന്നത് നീല നിറത്തിലുള്ള വാഴപ്പഴമാണ്. ബ്ലൂ ജാവ ബനാന എന്ന പേരിലുള്ള പഴമാണിത്. പഴത്തിന് വാനില ഐസ്ക്രീമിന്റെ രുചിയാണ്.
പ്രസിദ്ധ ഷെഫായ താം ഖയ് മെങ് തന്റെ ട്വിറ്ററില്‍ ഈ പഴത്തെ കുറിച്ച് പരാമര്‍ശിച്ചിരുന്നു.
എന്തു കൊണ്ട് ആരും എന്നോട് ഈ നീല പഴത്തെ കുറിച്ച് പറഞ്ഞില്ലെന്നു ചോദ്യവുമായാണ് ഇദ്ദേഹം ട്വിറ്ററിൽ എത്തിയത്.
ദക്ഷിണേഷ്യയില്‍ കാണപ്പെടുന്ന ഇവ ഹവായി മേഖലയില്‍ സര്‍വ്വസാധാരണമാണ്. തണുപ്പ് കാലാവസ്ഥയിൽ വളരുന്ന ഇവയ്ക്ക് കടുപ്പം കൂടുതലാണ്.
നല്ലപോലെ പഴുത്തു കഴിഞ്ഞാൻ ഇവയുടെ നിറം മാറി മഞ്ഞയാകും. ആറ് മീറ്റർ വരെ ഉയരത്തിൽ ഇവ വളരുന്നു. ഐസ്ക്രീം ബനാന എന്നാണ് അവിടെ ഇതിന് പേര്. ഫിജിയില്‍ ഹവായിയന്‍ ബനാന എന്നാണ് പേര്.