വെറോണിക്ക എന്ന അമ്മയ്ക്കു പതിനൊന്നു മക്കളാണ്. രണ്ടു മക്കളുള്ളപ്പോള്‍ പോലും അവരുടെ കുസൃതികൾ, കളിപ്പാട്ടങ്ങള്‍, ഉടുപ്പുകള്‍ എന്നിവയൊക്കൊകൊണ്ടു മടുത്തു പോകുന്നു എന്നു പറയുന്നവരാണ് പല അമ്മമാരും.
അപ്പോള്‍ പിന്നെ പതിനൊന്നു മക്കളുള്ള ഒരു വീട്ടിലെ അവസ്ഥയെക്കുറിച്ച് ഒന്നാലോചിച്ചു നോക്കൂ. ഓരോരുത്തരുടെയും സാധനങ്ങള്‍ എങ്ങനെ വേര്‍തിരിച്ചു എടുക്കും എങ്ങനെ സൂക്ഷിച്ചുവയ്ക്കും.
കളര്‍ കോഡ്
ഈ പ്രതിസന്ധിയില്‍നിന്നു രക്ഷ നേടാന്‍ വെറോണിക്കു ഒരു മാര്‍ഗം കണ്ടെത്തി. പതിനൊന്നു കുട്ടികള്‍ക്കും ഓരോ കളര്‍ നല്കി അത് അവരുടെ കോഡാക്കി മാറ്റി.
അതോടെ പതിനൊന്നു പേരുടെയും വസ്തുവകകള്‍ കൃത്യമായി കണ്ടെത്താനും അതു സൂക്ഷിച്ചുവയ്ക്കാനും വെറോണിയ്ക്കയ്ക്കും എളുപ്പമായി.
അതുമാത്രമല്ല പതിനൊന്നു പേര്‍ക്കും അവരവരുടെ വസ്തുക്കളെ കൃത്യമായി അറിയാം.അതുകൊണ്ട് എന്റെ നിന്റെ എന്നുള്ള അടിപിടിയും ഒഴിവായി.
ചുരുക്കത്തില്‍ വെറോണിക്കയ്ക്കു വലിയൊരു തലവേദന ഒഴിവായി.
പര്‍പ്പിള്‍, ഓറഞ്ച്, പച്ച
വെറോണിക്ക മക്കളായ ഡോനോവനു പര്‍പ്പിള്‍ നിറവും ആദത്തിനു പച്ചനിറവും ഡെലീലയ്ക്ക് ഓറഞ്ച് നിറവുമാണ് നല്‍കിയിരിക്കുന്നതെന്ന് തന്റെ ടിക്ടോക് വീഡിയോയില്‍ വിശദീകരിക്കുകയും വിവിധ നിറങ്ങളിലോടി കളിക്കുന്ന കുഞ്ഞുങ്ങളെയും കാണിക്കുന്നുണ്ട്.
എന്തുകൊണ്ടാണ് താന്‍ ഈ ആശയം കൊണ്ടുവന്നതെന്നും അവര്‍ വിശദീകരിച്ചു. വെറോണിക്ക പറഞ്ഞു: ഇതു കാര്യങ്ങള്‍ എളുപ്പമാക്കുന്നു.
എനിക്ക് അവരുടെ മിക്ക വസ്തുക്കളും ഷൂസ്, കളിപ്പാട്ടങ്ങള്‍, വസ്ത്രങ്ങള്‍, പുതപ്പുകള്‍, എല്ലാം പ്രത്യേകം നിറങ്ങളില്‍ സൂക്ഷിക്കാനും അവ ഓരോന്നും ആരുടേതാണെന്നു കൃത്യമായി മനസിലാക്കാനും സാധിക്കുന്നു.
എനിക്ക് ഒരു കുട്ടി മാത്രമുള്ളപ്പോഴാണ് ഞാന്‍ യഥാര്‍ത്ഥത്തില്‍ കളര്‍ കോഡിംഗ് ആരംഭിക്കുന്നത്. ഇത് ആദ്യം മനപൂര്‍വമല്ലായിരുന്നു. പിന്നീട് ഇതു തുടര്‍ന്നു. അവരുടെ പ്രിയപ്പെട്ട നിറമാണ് ഇത് അര്‍ഥമാക്കുന്നില്ല.
അതിശയകരം
ഏതാണ്ട് 40,000 തവണയാണ് ഈ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നു. പോസ്റ്റ് ചെയ്തതിനു ശേഷം, വീഡിയോയ്ക്ക് 1,300ല്‍ കൂടുതല്‍ തവണ ലൈക്കും നൂറുകണക്കിന് അഭിപ്രായങ്ങളും ലഭിച്ചു.
“അതെ ഞാന്‍ ഇത് എന്റെ ആറു കുട്ടികള്‍ക്കായി ചെയ്തു. അതിശയകരവും സഹായകരവുമാണ്! ഒരാൾ അഭിപ്രായപ്പെട്ടു. ”ഞാനും ഇതു ചെയ്യുന്നു എനിക്കു മൂന്നു കുട്ടികളാണ്.
എന്റെ മകന്റെ നിറം നീലയാണ്. എന്റെ മകള്‍ക്കു പിങ്ക് നിറമാണ്, മറ്റൊരു മകള്‍ക്കു പര്‍പ്പിൾ”. “അതെ ഞങ്ങള്‍ കളര്‍ കോഡ് ചെയ്തിട്ടുണ്ട്, ഇതു ജീവിതം വളരെ എളുപ്പമാക്കുന്നു-
പന്ത്രണ്ട് സഹോദരങ്ങളുള്ള ഒരാൾ… ഇങ്ങനെ പോകുന്നു പ്രതികരണങ്ങൾ. മറ്റൊരാള്‍ ഈ അമ്മയെ പ്രതിഭയെന്നാണ് വിശേഷിപ്പിച്ചത്.