കോ​ട്ട​യ​ത്തു യു​വ ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​ൻ മ​രി​ച്ച നി​ല​യി​ൽ! മു​റി​യി​ൽ​നി​ന്നു തീ ​ഉ​യ​രു​ന്ന​തു​ക​ണ്ട് സ​മീ​പ​വാ​സി​ക​ൾ ക​ത​ക് ത​ക​ർ​ത്ത് അ​ക​ത്ത് എ​ത്തി​യ​പ്പോ​ഴേ​ക്കും…

കോ​ട്ട​യം: മാ​ങ്ങാ​ന​ത്ത് യു​വ ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. മാ​ങ്ങാ​നം തു​രു​ത്തേ​ൽ ന​ര​സിം​ഹ​സ്വാ​മി ക്ഷേ​ത്ര​ത്തി​നു സ​മീ​പം താ​മ​സി​ക്കു​ന്ന പൈ​ങ്ങ​ള​ത്ത് വി​ഷ്ണു ഭാ​സ്ക​ർ (28) ആ​ണ് മ​രി​ച്ച​ത്.

സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക് കോ​ഴ​ഞ്ചേ​രി ബ്രാ​ഞ്ചി​ലെ ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നു. അ​വി​വാ​ഹി​ത​നാ​ണ്.

ഇ​ന്നു രാ​വി​ലെ പ​ത്തോ​ടെ​യാ​ണ് സം​ഭ​വം. കുടുംബാംഗങ്ങൾ വി​വാ​ഹ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ പോ​യി​രി​ക്കു​ക​യാ​യി​രു​ന്നു.

വീ​ടി​നോ​ടു ചേ​ർ​ന്നു​ള്ള ഇ​വ​രു​ടെ വാ​ട​ക വീ​ടി​ന്‍റെ മു​റി​യി​ലെ​ത്തി​യ വി​ഷ്ണു സ്വ​യം മ​ണ്ണെ​ണ്ണ ഒ​ഴി​ച്ചു തീ ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നെ​ന്നു ക​രു​തു​ന്നു.

മു​റി​യി​ൽ​നി​ന്നു തീ ​ഉ​യ​രു​ന്ന​തു​ക​ണ്ട് സ​മീ​പ​വാ​സി​ക​ൾ ക​ത​ക് ത​ക​ർ​ത്ത് അ​ക​ത്ത് എ​ത്തി​യ​പ്പോ​ഴേ​ക്കും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു.

Related posts

Leave a Comment