കൊച്ചി: ശബരിമലയിൽ സന്പൂർണ പ്ലാസ്റ്റിക് നിരോധനം. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് പ്ലാസ്റ്റിക്കിനു നിരോധനം ഏർപ്പെടുത്തിയത്. ഇരുമുടിക്കെട്ടിൽ പോലും പ്ലാസ്റ്റിക് പാടില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്.
ശബരിമലയിലും പരിസരത്തും എല്ലാ തരത്തിലുള്ള പ്ലാസ്റ്റിക്കുകളും പൂർണമായി നിരോധിച്ചു. ഉത്തരവ് അടുത്ത മണ്ഡലകാലം മുതൽ നടപ്പാക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ശബരിമല സ്പെഷൽ കമ്മീഷണറുടെ റിപ്പോർട്ട് പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവ്.