കായംകുളം : ബന്ദിപ്പൂ വിളവെടുത്ത് ഓണത്തെ വരവേൽക്കാൻ ഒരുങ്ങുകയാണ് മുതുകുളം ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികൾ.പഞ്ചായത്തിലെ ഒൻപതാം വാർഡിൽ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കൃഷി ചെയ്ത ബന്ദിപ്പൂ കൃഷിയുടെ വിളവെടുപ്പ് ആണ് നടന്നത്.
മഞ്ഞയും ഓറഞ്ചും നിറത്തിലുള്ള ബന്ദിപ്പൂക്കൾ ഓണത്തിന് ഒരു കുട്ട പൂവ് എന്ന പദ്ധതിയുടെ ഭാഗമായാണ് കൃഷി ചെയ്തത്. വിളവെടുപ്പ് ഉദ്ഘാടനം മുതുകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വി.ജ്യോതിപ്രഭ നിർവഹിച്ചു.
ഗ്രാമപഞ്ചായത്തംഗം സുസ്മിത ദിലീപ്, എ.ഡി.എസ് പ്രസിഡന്റ് സുഭമോൾ, സെക്രട്ടറി ശ്രീകല, സി.ഡി.എസ് അംഗം അശ്വതി, തൊഴിലുറപ്പ് മേറ്റ് രമ്യ എന്നിവർ പങ്കെടുത്തു.