മുംബൈ: ബാന്ദ്ര പോലീസിന്റെ ഫോണില്‍ വിളിച്ച് ബോളിവുഡ് നടൻ ഷാരൂഖ് ഖാനെതിരേ വധഭീഷണി മുഴക്കിയ ഛത്തീസ്ഗഢ് റായ്പുർ സ്വദേശിയായ അഭിഭാഷകൻ ഫൈസാൻ ഖാനെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു.
ഫോൺ വിളിച്ച് ഷാരൂഖ് ഖാനോട് 50 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നും ആവശ്യം അംഗീകരിച്ചില്ലെങ്കിൽ നടനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് ബാന്ദ്ര പോലീസിന്റെ എഫ്ഐആറില്‍ പറയുന്നത്. മദ്യലഹരിയില്‍ ആയിരിക്കാം ഇയാള്‍ ഇത് ചെയ്തതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.