തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ മൊബൈൽ ഫോണും സമൂഹമാധ്യമങ്ങളും വിലക്കി ഉത്തരവ്. പൊതുവിദ്യാഭ്യാസ ഡയറക്ടർ ജനറലാണ് ഉത്തരവിറക്കിയത്. പ്രവൃത്തി സമയങ്ങളിൽ അധ്യാപകർ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കരുതെന്ന് ഉത്തരവിൽ പറയുന്നു.
വിദ്യാർഥികൾ മൊബൈൽ ഉപയോഗിക്കുന്നത് വിലക്കി പൊതു വിദ്യാഭ്യാസവകുപ്പ് നേരത്തെയും സർക്കുലർ ഇറക്കിയിരുന്നു. എന്നാൽ ഇത് കർശനമായി പാലിക്കപ്പെടാത്തതിനാലാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പേരിൽ ഉത്തരവ് ഇറക്കിയിരിക്കുന്നത്.
പ്രവൃത്തിസമയങ്ങളിൽ അധ്യാപകർ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നതു കാര്യക്ഷമതയെ ബാധിക്കുന്നതായും ഉത്തരവ് കർശനമായി നടപ്പാക്കാൻ പ്രഥമാധ്യാപകർ ശ്രദ്ധിക്കണമെന്നും ഉത്തരവിൽ നിർദേശിക്കുന്നു.