കോൽക്കത്ത: ബംഗാളിൽ ഗവർണർ -മുഖ്യമന്ത്രി സംഘർഷത്തിൽ മഞ്ഞുരുക്കം. ഒരിടവേളയ്ക്കുശേഷം മുഖ്യമന്ത്രി മമത ബാനർജി ഇന്നലെ വൈകുന്നേരം രാജ്ഭവനിലെത്തി മുക്കാൽ മണിക്കൂറോളം ഗവർണർ ഡോ. സിവി ആനന്ദബോസുമായി സൗഹൃദസംഭാഷണം നടത്തി. ഗവർണർ പദവിയിൽ മൂന്നാം വർഷത്തിലേക്ക് കടക്കുന്ന വേളയിൽ ഗവർണറുടെ ക്ഷണം സ്വീകരിച്ചാണ് മമത ഉപഹാരങ്ങളുമായി രാജ്ഭവന്റെ പടികയറിയത്.
പ്രസന്നവദനയായി പൂച്ചെണ്ടും പട്ടുകവണിയുമായാണ് മമത രാജ്ഭവനിലെത്തിയത്. മടങ്ങിയതും സന്തോഷവതിയായിത്തന്നെ. സംഭാഷണവിഷയം ഇരുവരും വെളിപ്പെടുത്തിയില്ലെങ്കിലും സംഘര്‍ഷാവസ്ഥയ്ക്ക് അയവുവന്നതിന്റെ സൂചനകൾ പ്രകടമായിരുന്നു.