യാത്രക്കാർക്ക് ബസ് കാത്തിരിക്കുന്നതിനായി നിർമിക്കുന്നതാണ് ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ. 10 ലക്ഷം രൂപ മുതൽ മുടക്കിൽ ബാംഗ്ലൂരിൽ ഒരു ബസ് കാത്തിരിപ്പ് കേന്ദ്രം നിർമിച്ചു. കഴിഞ്ഞ ആഴ്ചയാണ് ഇതിന്റെ നിർമ്മാണം പൂർത്തിയാക്കിയത്.
എന്നാൽ രാവിലെ കണ്ണു തുറന്നു നോക്കിയപ്പോൾ കാത്തിരിപ്പ് കേന്ദ്രം അപ്രത്യക്ഷമായി. പിന്നീട് അന്വേഷിച്ചപ്പോഴാണ് ഇത് മോഷണം പോയതാണെന്ന് മനസിലായത്.
ബാംഗ്ലൂരിൽ ഇത് ആദ്യമായല്ല ബസ് കാത്തിരിപ്പു കേന്ദ്രങ്ങൾ കാണാതാകുന്നത്. ഇതിനു മുൻപ് പല തവണയും ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.
ബാംഗ്ലൂരിലെ കണ്ണിങ്ഹാം റോഡിലാണ് ഇത് സ്ഥാപിച്ചിരുന്നത്. ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ ഇരിപ്പിടങ്ങളും പുറം ഘടനയുമെല്ലാം സ്റ്റെയിൻലെസ് സ്റ്റീൽ ഉപയോഗിച്ച് നിർമിച്ചതാണ്.
ഇവിടെ ഉണ്ടായിരുന്ന കസേരകളും തൂണുകളും മേൽക്കൂരയും ഉൾപ്പെടെ മോഷ്ടാക്കൾ കടത്തിക്കൊണ്ടു പോയി. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.