ബംഗളൂരു: സ്ത്രീകളുടെ വേഷംകെട്ടിയ പുരുഷന്മാർ സർക്കാർ പദ്ധതിയിൽനിന്നു ലക്ഷങ്ങൾ അടിച്ചുമാറ്റി. മൂന്നു ലക്ഷത്തിലേറെ രൂപയാണ് സംഘം തട്ടിയെടുത്തത്. യാദ്ഗീർ ജില്ലയിലെ മൽഹർ ഗ്രാമത്തിൽ നടന്ന സംഭവം കർണാടകയിൽ വലിയ വിവാദമായി.
പുരുഷന്മാർ സാരിയുടുത്ത്, തലമറച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്തെടുത്ത ചിത്രങ്ങൾ അറ്റൻഡൻസ് ലോഗിംഗ് സിസ്റ്റമായ നാഷണൽ മൊബൈൽ മോണിറ്ററിംഗ് സർവീസിൽ അപ്ലോഡു ചെയ്തു. കഴിഞ്ഞ ഫെബ്രുവരിയിലാണ് ചിത്രങ്ങൾ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്തത്. തുടർന്ന് വിവിധ സർക്കാർ പദ്ധതികളിൽനിന്നു സ്ത്രീകളുടെ ആനുകൂല്യം ഇവർ തട്ടിയെടുക്കുകയായിരുന്നു.
തട്ടിപ്പിൽ ഉദ്യോഗസ്ഥർക്ക് പങ്കില്ലെന്നാണ് പഞ്ചായത്ത് അധികാരികളുടെ വാദം. പണം തടസമില്ലാതെ അർഹതപ്പെട്ടവർക്കു ലഭിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. കൂടുതൽ തട്ടിപ്പു നടന്നിട്ടുണ്ടോയെന്ന് പരിശോധന നടക്കുകയാണെന്നും അധികൃതർ പറഞ്ഞു.