അലൻ(ടെകസസ്): ബംഗ്ലാദേശിൽ നിന്നും അമേരിക്കയിലെ ടെകസസ് സംസ്ഥാനത്തെ അലൻ(ഡാളസ്) പട്ടണത്തിൽ കുടിയേറിയ മുസ്ലീം കുടുംബത്തിലെ ആറുപേർ വെടിയേറ്റു കൊല്ലപ്പെട്ട നിലയിൽ.
ഏപ്രിൽ 6 തിങ്കളാഴ്ച രാവിലെയാണ് ഒരു കുടുംബത്തിൽ ആറുപേരുടെയും മൃതദേഹം കണ്ടെത്തിയത്.
രണ്ടുദിവസമായി വിവരം ലഭിക്കാത്തതിനെ തുടർന്ന് കുടുംബാംഗങ്ങൾ പോലീസിൽ അറിയിക്കുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിഞ്ഞത്.
ഇരട്ട സഹോദരങ്ങളായ ഫർബിൻ തൗഹിദ്(19), ഫർഹൻ തൗഹിദ്(19). ഇവരുടെ ജേഷ്ഠസഹോദരൻ തൻവിർ തൗഹിദ്. മാതാപിതാക്തളായ തൗഹിദുൾ ഇസ്ലാം(54), ഐറിൻ ഇസ്ലാം(56). മുത്തശ്ശി അൽറ്റഫണ് നിസാ(77) എന്നിവരാണ് ഇവർ താമസിക്കുന്ന വീട്ടിൽ വെടിയേറ്റു മരിച്ചത്.
ജീവനൊടുക്കാൻ തീരുമാനിച്ച ഫർഹൻ തൗഹിദ്, തൻവീർ തൗഹിദ് എന്നിവരാണ് മറ്റു നാലുപേരേയും വെടിവച്ചശേഷം സ്വയം വെടിയുതിർത്ത് മരിച്ചത്.
സഹോദര·ാരായ ഫർബിനും തൻവീറും വിഷാദരോഗത്തിന് അടിമകളാണെന്ന് അറിയുന്നു. രോഗം ഒരുവർഷത്തിനകം മാറിയില്ലെങ്കിൽ വീട്ടിലുള്ള എല്ലാവരേയും കൊലപ്പെടുത്തി ജീവനൊടുക്കുമെന്ന് ഫർഹൻ ഇൻസ്റ്റാഗ്രാമിൽ എഴുതിയിരുന്നു.
കൊലപാതകം എങ്ങനെ നടത്തുമെന്നും ഫർഹൻ തന്റെ ദീർഘമായ കത്തിൽ സൂചിപ്പിച്ചിരുന്നു.
ഞങ്ങൾ രണ്ടു തോക്ക് വാങ്ങും, ഞാൻ ആ തോക്കുപയോഗിച്ചു ഇരട്ടസഹോദരങ്ങളേയും മുത്തശ്ശിയേയും വെടിവയ്ക്കും.
ജേഷ്ഠസഹോദരൻ തൻവീർ മാതാപിത്താക്കളേയും വെടിവയ്ക്കും. പിന്നീട് ഞങ്ങൾ സ്വയം നിറയൊഴിച്ചു.
റിപ്പോർട്ട്: പി.പി. ചെറിയാൻ