ബാങ്കോക്ക്: വ്യത്യസ്ഥമായ രീതിയില്‍ മകള്‍ക്ക് വരനെത്തേടി തായ്ലന്ഡിലെ കോടീശ്വരന്. മകളുടെ സര്‍വ്വ ഗുണങ്ങളും പറഞ്ഞു കൊണ്ട് സോഷ്യല്‍മീഡിയയിലൂടെയാണ് വരനെ തായ്ലാന്റിലെ മില്യണയറായ ആര്‍നോണ്‍ റോഡ്തോന്‍ഗ് വരനെ തേടുന്നത്. വിചിത്ര വാഗ്ദാനങ്ങളാണ് ഇദ്ദേഹം മുന്നോട്ടു വച്ചിരിക്കുന്നത്. 26 കാരിയായ തന്റെ മകള്‍ കാണ്‍സിറ്റയ്ക്ക് വിവാഹ പ്രായമായെന്നും നല്ല പയ്യനെ കണ്ടെത്തുന്നതിനും വേണ്ടിയാണ് ഇത്തരത്തിലൊരു വാഗ്ദാനമെന്ന് അദ്ദേഹം അറിയിക്കുന്നു. തന്റെ മകള്‍ സുന്ദരിയാണെന്നും കോടീശ്വരിയാണെന്നും ഇംഗ്ലീഷും ചൈനീസും തായ് ഭാഷയും നന്നായി സംസാരിക്കുമെന്നും കന്യകയാണെന്നും അദ്ദേഹം പറയുന്നു.
തന്റെ മകളെ കെട്ടുന്ന പയ്യന് രണ്ട് കോടി സ്ത്രീധനത്തിനു പുറമെ കോടികളുടെ ബിസിനസില്‍ പങ്കാളിത്തവും ഈ കോടീശ്വരന് വാഗ്ദാനം ചെയ്യുന്നുണ്ട്. മകളെ വിവാഹം കഴിക്കുന്നയാള്‍ക്ക് തന്റെ ഫാം മൊത്തമായി എഴുതിക്കൊടുക്കാമെന്നും വാഗ്ദാനത്തിലുണ്ട്. സതേണ്‍ തായ്ലന്റിലെ ചുംഫോന്‍ പ്രവിശ്യയിലെ ഡുറിയന് ഫ്രൂട്ട് ഫാമിന്റെ ഉടമയാണ് റോഡ്തോന്‍ഗ്. തന്നെ ബിസിസനില്‍ സഹായിക്കുന്ന മകള്‍ സര്‍വോപരി എന്ത് കാര്യം നടത്താനും മിടുമിടുക്കിയാണെന്നും അദ്ദേഹം അവകാശപ്പെടുന്നു.
മകളുടെ ഭര്‍ത്താവായി വരുന്നത് ഏത് രാജ്യക്കാരനായാലും തനിക്ക് വിരോധമില്ലെന്നും എന്നാല്‍ യോഗ്യതയുള്ളയാളും മകളെ സന്തോഷിപ്പിക്കാന്‍ കഴിവുള്ളയാളുമായിരിക്കണമെന്നും റോഡ്തോന്‍ഗ് പറയുന്നു. തന്റെ ബിസിനസ് അര്‍ഹനായ ഒരാളെ ഏല്പ്പിക്കേണ്ടിയിരിക്കുന്നുവെന്നും ഭാവിയില്‍ അത് നോക്കി നടത്താന്‍ മകളെ സഹായിക്കാന്‍ സാധിക്കുന്ന ഒരാളായിരിക്കണം അതെന്നും റോഡ്തോന്‍ഗ് കൂട്ടിച്ചേര്‍ത്തു. വെറുമൊരു ബാച്ചിലേര്‍സ് അല്ലെങ്കില്‍ മാസ്റ്റേര്‍സ് ഡിഗ്രി മാത്രമുള്ള ആളെയല്ല ഭാവി മരുമകനായി താന്‍ തേടുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.
എല്ലാത്തിലും ഉപരി മാന്യനും കഴിവുള്ള ആളെയുമാണ് പരിഗണിക്കുന്നതെന്നും അദ്ദേഹം പറയുന്നുണ്ട്. ദിവസവും 50 ടണ്‍ ഡൂറിയന് ഫ്രൂട്സുകളാണ് ഇദ്ദേഹത്തിന്റെ ഫാമില്‍ നിന്നും വിളവെടുക്കുന്നത്. ഈ പ്രദേശത്തെ ഏറ്റവും വലിയ ഫാമാണിത്. ഇതിന് പുറമെ ധനികനായ ഈ ബുദ്ധമത വിശ്വാസിക്ക് നിരവധി പ്രോപ്പര്‍ട്ടികളും ഭൂമിയും ഈ പ്രദേശത്തുണ്ട്. സോഷ്യല്‍മീഡിയയിലെ ലേലം വിളിയോട് സമ്മിശ്രമായാണ് ആളുകള്‍ പ്രതികരിക്കുന്നത്.