ബം​ഗ്ലാ​ദേ​ശി​ൽ ഹി​ന്ദു നേ​താ​വ്: അ​റ​സ്റ്റി​ൽ

ധാ​ക്ക: ബം​ഗ്ലാ​ദേ​ശി​ലെ ഹി​ന്ദു പു​രോ​ഹി​ത​നും മ​ത ന്യൂ​ന​പ​ക്ഷ നേ​താ​വു​മാ​യ ചി​ൻ​മോ​യ് കൃ​ഷ്ണ ദാ​സ് ബ്ര​ഹ്മ​ചാ​രി അ​റ​സ്റ്റി​ൽ. ധാ​ക്ക​യി​ൽ​നി​ന്ന് 300 കി​ലോ​മീ​റ്റ​ർ അ​ക​ലെ രം​ഗ്പു​ർ ന​ഗ​ര​ത്തി​ൽ ഹി​ന്ദു സ​മൂ​ഹ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്നാ​ണ് അ​റ​സ്റ്റ്.

കൃ​ഷ്ണ ദാ​സ് ബ്ര​ഹ്മ​ചാ​രി​യെ ധാ​ക്ക പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്‌​ത് അ​ജ്ഞാ​ത​സ്ഥ​ല​ത്തേ​ക്ക് കൊ​ണ്ടു​പോ​യെ​ന്ന് ഇ​സ്കോ​ൺ വ​ക്താ​വ് രാ​ധാ​രാ​മ​ൻ ദാ​സ് പ​റ​ഞ്ഞു. എ​ന്നാ​ൽ, ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണം വ​ന്നി​ട്ടി​ല്ല.

ഹി​ന്ദു​ക്ക​ളെ ല​ക്ഷ്യ​മി​ട്ടു​ള്ള അ​ക്ര​മ​ങ്ങ​ൾ​ക്കെ​തി​രേ രം​ഗ​ത്തെ​ത്തി​യ​തി​ന് ഈ ​മാ​സം ആ​ദ്യം കൃ​ഷ്ണ​ദാ​സി​നെ​തി​രേ രാ​ജ്യ​ദ്രോ​ഹ​ത്തി​ന് കേ​സെ​ടു​ത്തി​രു​ന്നു. ബം​ഗ്ലാ​ദേ​ശി​ലെ 170 ദ​ശ​ല​ക്ഷം ജ​ന​ങ്ങ​ളി​ൽ ഏ​ക​ദേ​ശം എ​ട്ടു ശ​ത​മാ​നം ഹി​ന്ദു​ക്ക​ളാ​ണ്.

മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഷേ​ഖ് ഹ​സീ​ന​യെ പു​റ​ത്താ​ക്കി​യ​ശേ​ഷം അ​ധി​കാ​ര​ത്തി​ലെ​ത്തി​യ മു​ഹ​മ്മ​ദ് യൂ​ന​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സൈ​നി​ക പി​ന്തു​ണ​യു​ള്ള ഇ​ട​ക്കാ​ല സ​ർ​ക്കാ​ർ ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ൾ ത​ട​യു​ന്ന​തി​ൽ പ​രാ​ജ​യ​മാ​ണെ​ന്നു വി​മ​ർ​ശ​ന​ങ്ങ​ൾ നേ​രി​ട്ടി​രു​ന്നു. ഇ​തി​നി​ട​യി​ലാ​ണു മ​ത ന്യൂ​ന​പ​ക്ഷ നേ​താ​വി​ന്‍റെ അ​റ​സ്റ്റ്.

Related posts

Leave a Comment