ന്യൂഡൽഹി: ഹിന്ദുക്കൾക്കെതിരായ ആക്രമണത്തിൽ ബംഗ്ലാദേശ് നിലപാട് വ്യക്തമായി പറയണമെന്ന് ഇന്ത്യ. രാജ്യത്ത് അക്രമം തുടരുന്നത് മേഖലയിൽ അസ്ഥിരത ഉണ്ടാക്കുമെന്നും ബംഗ്ലാദേശ് ക്രിയാത്മക സമീപനം സ്വീകരിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
ബംഗ്ലാദേശ് സന്ദർശനത്തിനിടെ രാജ്യത്തെ ഇടക്കാല ഭരണാധികാരി മുഹമ്മദ് യൂനുസിനെ കണ്ട വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
അതേസമയം മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് അഭയം നൽകിയതിൽ ഇന്ത്യയോടുള്ള അതൃപ്തി മുഹമ്മദ് യൂനുസ് വിക്രം മിസ്രിയെ അറിയിച്ചു. തങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇന്ത്യ ഇടപെടരുതെന്ന് യൂനുസ് പറഞ്ഞതായും റിപ്പോർട്ടുണ്ട്. സന്ദർശനം പൂർത്തിയാക്കി വിക്രം മിസ്രി ഡൽഹിക്ക് മടങ്ങി.