ബം​ഗ്ലാ​ദേ​ശി​ൽ ക​ലാ​പ​ത്തി​നു ശ​മ​ന​മി​ല്ല; മ​ര​ണം 100 ക​വി​ഞ്ഞു; സൈ​ന്യ​ത്തെ ഇ​റ​ക്കി; ഇ​ന്ത്യാ​ക്കാ​രെ തി​രി​കെ​യെ​ത്തി​ക്കു​ന്നു

ധാ​ക്ക: ബം​ഗ്ലാ​ദേ​ശി​ല്‍ സ​ര്‍​ക്കാ​ര്‍​ജോ​ലി സം​വ​ര​ണ​ത്തി​നെ​തി​രേ ഒ​രാ​ഴ്ച​യാ​യി തു​ട​രു​ന്ന വി​ദ്യാ​ര്‍​ഥി പ്ര​ക്ഷോ​ഭ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം 105 ആ​യി ഉ​യ​ർ​ന്നു.

അ​ക്ര​മ​പ​ര​ന്പ​ര​ക​ൾ തു​ട​രു​ന്ന​തി​നാ​ൽ രാ​ജ്യ​ത്ത് ക​ര്‍​ഫ്യൂ പ്ര​ഖ്യാ​പി​ക്കു​ക​യും സൈ​ന്യ​ത്തെ വി​ന്യ​സി​ക്കു​ക​യും ചെ​യ്തു. രാ​ജ്യ​ത്തെ നെ​റ്റ്‌​വ​ർ​ക്ക് സേ​വ​നം റ​ദ്ദാ​ക്കി​യി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, പ്ര​ധാ​ന​മ​ന്ത്രി ഷെ​യ്ഖ് ഹ​സീ​ന രാ​ജി​വ​യ്ക്കു​ന്ന​തു​വ​രെ തെ​രു​വി​ലു​ണ്ടാ​വു​മെ​ന്നും നി​ല​വി​ലെ അ​ക്ര​മ​സം​ഭ​വ​ങ്ങ​ളു​ടെ ഉ​ത്ത​ര​വാ​ദി ഷെ​യ്ഖ് ഹ​സീ​ന​യാ​ണെ​ന്നും പ്ര​ക്ഷോ​ഭ​ക​ര്‍ വ്യ​ക്ത​മാ​ക്കി.

മ​ധ്യ ബം​ഗ്ലാ​ദേ​ശി​ലെ ന​ര​സിം​ഗ്ഡി ജി​ല്ല​യി​ലെ ജ​യി​ൽ ക​ഴി​ഞ്ഞ​ദി​വ​സം അ​ക്ര​മി​ക​ൾ ത​ക​ർ​ത്ത​തോ​ടെ നൂ​റോ​ളം ത​ട​വു​പു​ള്ളി​ക​ൾ പു​റ​ത്തു ചാ​ടി​യി​ട്ടു​ണ്ട്. നൂ​റോ​ളം പോ​ലീ​സു​കാ​ർ​ക്കും അ​ക്ര​മ​സം​ഭ​വ​ങ്ങ​ളി​ൽ പ​രി​ക്കു​പ​റ്റി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. സ്ഥി​തി​ഗ​തി​ക​ൾ ഗു​രു​ത​ര​മാ​യ​തോ​ടെ ബം​ഗ്ലാ​ദേ​ശി​ൽ നി​ന്ന് ഇ​ന്ത്യാ​ക്കാ​രെ തി​രി​കെ​യെ​ത്തി​ച്ചു തു​ട​ങ്ങി.

അ​തി​ർ​ത്തി പോ​സ്റ്റു​ക​ൾ വ​ഴി​യാ​ണ് മ​ട​ക്കി എ​ത്തി​ക്കു​ന്ന​ത്. വി​ദ്യാ​ർ​ഥി​ക​ള​ട​ക്കം ഇ​തു​വ​രെ 305 പേ​ർ തി​രി​ച്ചെ​ത്തി​യ​താ​യാ​ണ് വി​വ​രം. ഇ​ന്ത്യ​ന്‍ പൗ​ര​ന്മാ​ര്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് വി​ദേ​ശ കാ​ര്യ​മ​ന്ത്രാ​ല​യം നി​ര്‍​ദേ​ശം ന​ല്‍​കി.

1971 ലെ ​ബം​ഗ്ലാ​ദേ​ശ് വി​മോ​ച​ന സ​മ​ര​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്കു​ള്ള 30 ശ​ത​മാ​നം സ​ര്‍​ക്കാ​ര്‍ ജോ​ലി​യി​ലെ സം​വ​ര​ണം പു​നഃ​രാ​രം​ഭി​ക്കാ​നു​ള്ള ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ന് പി​ന്നാ​ലെ​യാ​ണ് വി​ദ്യാ​ര്‍​ഥി​ക​ള്‍ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

2018ല്‍ ​എ​ടു​ത്തു​ക​ള​ഞ്ഞ സം​വ​ര​ണം തി​രി​കെ കൊ​ണ്ടു​വ​രാ​നു​ള്ള ന​ട​പ​ടി​ക്കെ​തി​രേ ധാ​ക്ക​യു​ള്‍​പ്പെ​ടെ​യു​ള്ള ന​ഗ​ര​ങ്ങ​ളി​ലെ നൂ​റു​ക്ക​ണ​ക്കി​ന് യൂ​ണി​വേ​ഴ്സി​റ്റി വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് തെ​രു​വി​ലു​ള്ള​ത്. സം​വ​ര​ണ വി​രു​ദ്ധ പ്ര​ക്ഷോ​ഭ​ക​രും ഹ​സീ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​മാ​വി ലീ​ഗ് പാ​ര്‍​ട്ടി​യു​ടെ വി​ദ്യാ​ര്‍​ഥി സം​ഘ​ട​ന​യും നേ​ര്‍​ക്കു​നേ​ര്‍ എ​ത്തി​യ​തോ​ടെ​യാ​ണ് പ്ര​ക്ഷോ​ഭം ക​ന​ത്ത​ത്.

Related posts

Leave a Comment