ധാക്ക: കറൻസി നോട്ടുകളിൽനിന്നു ഷേഖ് മുജീബുർ റഹ്മാന്റെ ചിത്രം നീക്കം ചെയ്യാനൊരുങ്ങി ബംഗ്ലാദേശ്. മുൻ പ്രധാനമന്ത്രി ഷേഖ് ഹസീനയുടെ പിതാവും ബംഗ്ലാദേശിന്റെ സ്ഥാപക നേതാക്കളിലൊരാളുമാണു മുജീബുർ റഹ്മാൻ. ഹസീനയെ പ്രധാനമന്ത്രി സ്ഥാനത്തുനിന്നു നീക്കി മാസങ്ങൾക്കുശേഷമാണ് ഈ തീരുമാനം.
നൊബേൽ സമ്മാന ജേതാവ് കൂടിയായ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാരിന്റെ നിർദേശപ്രകാരം ഷേഖ് മുജീബുർ റഹ്മാന്റെ ചിത്രം ഒഴിവാക്കി 20, 100, 500, 1000 എന്നിവയുടെ നോട്ടുകൾ അച്ചടിക്കുകയാണെന്നു സെൻട്രൽ ബാങ്ക് അറിയിച്ചു. ആറ് മാസത്തിനുള്ളിൽ പുതിയ നോട്ട് പുറത്തിറങ്ങും. തുടക്കത്തിൽ നാല് നോട്ടുകളുടെ ഡിസൈനാണ് മാറ്റുക. മറ്റുള്ളവ ഘട്ടം ഘട്ടമായി പുനർരൂപകൽപന ചെയ്യും.