ബംഗളൂരു: എച്ച്എസ്ആര്‍ ലേ ഔട്ടില്‍ മൂന്നംഗ മലയാളി കുടുംബത്തെ തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി.
പാലക്കാട് തേങ്കുറിശി മഞ്ഞളൂര്‍ സ്വദേശി കെ.സന്തോഷ് കുമാര്‍ (54), ഭാര്യ അമ്പലപ്പുഴ സ്വദേശിനി ഓമന (50), മകള്‍ സനുഷ (17) എന്നിവരാണ് മരിച്ചത്.
ബൊമ്മനഹള്ളിയില്‍ എസ്എല്‍എന്‍ എന്‍ജിനിയറിംഗ് എന്ന സ്ഥാപനം നടത്തുകയായിരുന്ന സന്തോഷ് കുമാറിന് സാമ്പത്തിക ബാധ്യതകളുണ്ടായിരുന്നതായി പറയപ്പെടുന്നു.
തനിക്ക് പണം നല്കാനുള്ളവരുടെ വിവരമടങ്ങിയ സന്ദേശങ്ങള്‍ കഴിഞ്ഞ ദിവസം രാത്രി ഇദ്ദേഹം സുഹൃത്തുക്കള്‍ക്ക് അയച്ചിരുന്നു.
20 വര്‍ഷത്തോളമായി ബംഗളൂരുവില്‍ താമസിച്ച് ജോലിചെയ്തു വരികയായിരുന്നു. മകള്‍ സനുഷ നഗരത്തിലെ സ്വകാര്യ കോളജില്‍ പിയുസി വിദ്യാര്‍ഥിനിയായിരുന്നു.