കൊട്ടാരക്കര പട്ടാഴിക്ഷേത്രത്തില്‍ തന്റെ സ്വര്‍ണമാല മോഷണം പോയ സുഭദ്രക്ക് സ്വന്തം സ്വര്‍ണവളകള്‍ ഊരിനല്‍കിയ സ്ത്രീയ്ക്കായുള്ള തെരച്ചിലിലായിരുന്നു കേരളം.
ഒടുവില്‍ അവരെ കണ്ടുകിട്ടുകയും ചെയ്തു. ആലപ്പുഴ സ്വദേശിനിയായ ശ്രീലതയായിരുന്നു കനിവിന്റെ ആ ആള്‍രൂപം.
അന്തരിച്ച മോഹനന് വൈദ്യരുടെ ഭാര്യയാണ് ശ്രീലത എന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.
താന്‍ ചെയ്തത് അത്ര വലിയ മഹത്തായ കാര്യമായിട്ടൊന്നും ശ്രീലത കരുതുന്നില്ല. മാധ്യമങ്ങള്‍ക്കു മുന്പില് വരാന്‍ വിസമ്മതിച്ച ശ്രീലത നിരവധി തവണ നിര്‍ബന്ധിച്ചതിനെത്തുടര്‍ന്നാണ് മാധ്യമങ്ങളോടു സംസാരിക്കാന്‍ തയ്യാറായത്.
കണ്ണിന് ഭാഗികമായി മാത്രം കാഴ്ചയുള്ള ശ്രീലത, ബന്ധുവീട്ടിലെത്തിയപ്പോഴാണ് പട്ടാഴിക്ഷേത്രത്തില്‍ പോയത്.
മാല നഷ്ടപ്പെട്ട സുഭാദ്രാമ്മയ്ക്കും തന്നെ സാഹായിച്ച ഈ സ്ത്രീ ആരാണെന്ന് തിരിച്ചറിയാനായില്ല.
സുഭദ്രാമ്മയ്ക്ക് വളകള്‍ നല്‍കിയത് ശ്രീലതയാണെന്ന ചിലര്‍ക്ക് മനസിലായെന്ന് വ്യക്തമായാതോടെ കൊട്ടാരക്കരയില്‍ നിന്ന് ചേര്‍ത്തയല്ക്ക് മടങ്ങുകയായിരുന്നു.