പുരുഷന്മാർക്കൊപ്പം തുല്യത വേണമെന്ന് പറഞ്ഞപ്പോൾ അത് ഇത്രത്തോളം എത്തുമെന്ന് ആരും കരുതിയില്ല. ഇരുപത്തിനാലുകാരിയായ വിവാഹിതയായ യുവതി തന്‍റെ നാട്ടുകാരനായ പതിനേഴുകാരനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. ബാംഗ്ലൂര്‍ കോളാര്‍ ഗോള്‍ഡ് ഫീല്‍ഡിലാണ് കേസിനാസ്പദമായ സംഭവം. ഭാര്യയെ കാണാനില്ലെന്ന ഭര്ത്താവിന്റെ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന സംഭവങ്ങള്‍ പുറത്തുവന്നത്.
ഭാര്യയെ കാണാനില്ലെന്ന് കാട്ടി കഴിഞ്ഞമാസം 24നാണ് ഭര്‍ത്താവ് പരാതി നല്‍കിയത്. ഭാര്യയെ കാണാതായ ശേഷം നടത്തിയ പരിശോധനയിൽ പണം നഷ്ടപ്പെട്ടതായി ഭർത്താവ് നൽകിയ പരാതിയിൽ പറയുന്നു. ഇതിനിടെ മകനെ കാണാനില്ലെന്ന പരാതിയുമായി 17കാരന്‍റെ അച്ഛൻ പോലീസ് സ്റ്റേഷനിലെത്തി.
പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ പതിനേഴുകാരന്‍റെ വീട്ടിൽ നിന്നും കിട്ടിയ യുവതിയുടെ ഫോട്ടോയാണ് പോലീസിന് യഥാർഥ സംഭവം പിടികിട്ടിയത്.പിന്നീട് നടത്തിയ അന്വേഷണത്തിൽ ഇരുവരും വിശാഖപട്ടണത്ത് ഉണ്ടെന്ന് മനസിലാക്കി പോലീസ് എത്തിയപ്പോഴേക്കും ഇരുവരും ഇവിടെ നിന്നു മുങ്ങിയിരുന്നു.
പിന്നീട് പതിനേഴുകാരനെ വേളാങ്കണ്ണിയിലെ ഒരു ഹോട്ടലിൽ നിന്ന് കണ്ടെത്തുകയായിരുന്നു. സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ വീട്ടമ്മയും കുടുങ്ങി. ഇരുവരേയും ആശുപത്രിയിലെത്തിച്ച് നടത്തിയ വൈദ്യ പരിശോധനിയിൽ ലൈംഗിക ബന്ധപ്പെട്ടതായി തെളിഞ്ഞു. പോക്സോ നിയമപ്രകാരം യുവതിക്കെതിരെ കേസെടുത്തു. പിതിനേഴുകാരനുമായി താൻ ദീര്‍ഘനാളായി പ്രണയത്തിലാണെന്നാണ് വീട്ടമ്മ പോലീസിനോട് പറഞ്ഞു