ഹരിപ്പാട്: നങ്ങ്യാർകുളങ്ങര സ്വദേശിയായ യുവാവ് ബംഗളൂരുവിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ. മണക്കാടന്പള്ളിൽ ജിനിവില്ലയിൽ പി.തോമസ് പൊന്നമ്മ ദന്പതികളുടെ മകൻ ജിന്റോ തോമസി (31) നെയാണ് കഴിഞ്ഞ ദിവസം പുലർച്ചെ ഇയാൾ ജോലി ചെയ്തിരുന്ന ബാംഗ്ലൂർ ബൊമ്മ സാന്ദ്രയിലെ പ്ലാസ്റ്റിക് ഫാക്ടറിയിൽ നിർത്തിയിട്ടിരുന്ന ഗുഡ്സ് ഓട്ടോയിൽ മുഖത്ത് രക്തക്കറകളോടെ കാണപ്പെട്ടത്. ഉടൻ തന്നെ സമീപത്തുള്ള ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു.
രാത്രിയിൽ ഇയാൾ സഞ്ചരിച്ചിരുന്ന സ്കൂട്ടർ അപകടത്തിൽപെട്ടുവെന്നും രക്തം വാർന്ന നിലയിൽ റോഡിൽ കിടന്ന ഇയാളെ ഗുഡ്സ് ഓട്ടോയിൽ കയറ്റി കന്പനി പരിസരത്തു കൊണ്ടുവരികയായിരുന്നുവെന്നും അതല്ല ഇയാൾ കന്പനിയിലേക്ക് വരുന്ന വഴിയിൽ ആരോ ദേഹോപദ്രവം ഏല്പിച്ചുവെന്നും സ്ഥിരീകരിക്കാത്ത വിവരമുണ്ട്.
കഴിഞ്ഞ 4 വർഷമായി ബംഗളൂരുവിൽ എ.സി മെക്കാനിക്കായി ജോലി ചെയ്തു വരികയായിരുന്ന ജിന്റോ ഒന്നര ആഴ്ച മുന്പ് നാട്ടിൽ വന്നിട്ട് തിരികെ പോയതായിരുന്നു. വിവരമറിഞ്ഞ് ബന്ധുക്കൾ ബംഗളൂരുവിലേക്ക് പോയി. മൃതദേഹം ഇന്ന് നാട്ടിൽ കൊണ്ടുവരും.സംസ്ക്കാരം പിന്നീട് മുട്ടം മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ.ഭാര്യ: ആൻസി. മകൻ : ജോഷ്വാ .സഹോദരി : ജിനി. ിലയിൽ