ബംഗളൂരു: നഗരത്തിലെ നിരത്തുകളിലും ചുവരുകളോട് ചേർന്നും മുത്രമൊഴിച്ചാൽ ഇനി പിടി വീഴും. ബംഗളുരുവിനെ ശുചിത്വ നഗരമാക്കുന്ന നഗരസഭയുടെ പുതിയ പദ്ധതി പ്രകാരമാണ് ഇതിനുള്ള സംവിധാനം ഒരുക്കിയിരിക്കുന്നത്. ഇതിനായ് നഗരത്തിന്റെ വിവിധയിടങ്ങളിൽ അഞ്ച് വലിയ കണ്ണാടികൾ ഇതിനൊടകം സ്ഥാപിച്ചു കഴിഞ്ഞു.
വഴിയരികിൽ മൂത്രമൊഴിച്ചാൽ കണ്ണാടിവഴി നാട്ടുകാർ കാണും. ഇത്തരം പ്രവർത്തികൾ നടത്തുന്നവരെ കണ്ടുപിടിക്കാൻ സിസിടിവി കാമറകളും ഉണ്ടാകും. കെആർ മാർക്കറ്റ്, ഇന്ദിരാനഗർ, കോറമംഗള, ചർച്ച് സ്ട്രീറ്റ് തുടങ്ങി തിരക്കേറിയ സ്ഥലങ്ങളിലാണ് കണ്ണാടികൾ സ്ഥാപിച്ചിരിക്കുന്നത്. പൊതു നിരത്തിൽ മൂത്രമൊഴിക്കുന്നവരെ നിരുത്സാഹപ്പെടുത്തുകയാണ് നഗരസഭയുടെ ലക്ഷ്യം.