അടൂർ: കുട്ടികളുമായി ബന്ധപ്പെട്ട അശ്ലീല വീഡിയോകൾ പ്രചരിപ്പിച്ചെന്ന കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഹസിറുദ്ദീൻ സർക്കാർ സെക് എന്ന ബംഗാളി യുവാവിനെ പന്തളം പോലീസ് അറസ്റ്റ് ചെയ്തു.
പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്ക് 2019 ഇൽ എൻസിആർബിയിൽ നിന്നും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പന്തളം പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.
പ്രതി ഒളിവിലായിരുന്നുവെന്നായിരുന്നു പോലീസ് റിപ്പോർട്ട്. അടൂർ ഡിവൈഎസ്പി ബി. വിനോദിന്റെ നിർദേശാനുസരണം ഇയാളുടെ മൊബൈൽ വിവരങ്ങൾ പരിശോധിച്ചു മനസിലാക്കി ഇന്നലെ പന്തളം ഇൻസ്പെക്ടർ ശ്രീകുമാറിന്റെ നേതൃത്വത്തിൽ പന്തളം ടൗണിൽ നിന്ന് അറസ്റ്റു ചെയ്യുകയായിരുന്നു.