ബാ​ങ്ക് അ​ക്കൗ​ണ്ടി​ല്‍ 10 കോ​ടി രൂ​പ!കേട്ടതിന്‍റെ കുഴപ്പമെന്ന് ബാങ്ക്; പെൺകുട്ടി പരാതിയിൽ പറയുന്നതിങ്ങനെ…


ല​ക്‌​നൗ: കൗ​മാ​രി​ക്കാ​രി​യു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ല്‍ 10 കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പം വ​ന്നെ​ന്ന ആ​രോ​പ​ണം തെ​റ്റാ​ണെ​ന്ന് ബാ​ങ്ക് അ​ധി​കൃ​ത​ർ.​പെ​ണ്‍​കു​ട്ടി​യു​ടെ അ​ക്കൗ​ണ്ടി​ല്‍ 5000 രൂ​പ മാ​ത്ര​മാ​ണ് ഉ​ള​ള​തെ​ന്നും ബാ​ങ്ക് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

പെ​ണ്‍​കു​ട്ടി തെ​റ്റാ​യി കേ​ട്ട​തി​ന്‍റെ കു​ഴ​പ്പ​മാ​കാ​മെ​ന്നും ബാ​ങ്ക് വി​ശ​ദീ​ക​രി​ക്കു​ന്നു. പ​ല​ത​വ​ണ​ക​ളാ​യി 17ല​ക്ഷം രൂ​പ​യു​ടെ ഇ​ട​പാ​ട് ന​ട​ന്ന​താ​യും ബാ​ങ്ക് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ബ​ല്ലി​യ ജി​ല്ല​യി​ലാ​ണ് സം​ഭ​വം. ബാ​ല​ന്‍​സ് അ​റി​യു​ന്ന​തി​ന് ബാ​ങ്കി​ല്‍ പോ​യ​പ്പോ​ള്‍ 9.99 കോ​ടി രൂ​പ ഉ​ണ്ടെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ച​താ​യാ​ണ് പെ​ണ്‍​കു​ട്ടി​യു​ടെ പ​രാ​തി​യി​ല്‍ പ​റ​ഞ്ഞി​രു​ന്ന​ത്.

എ​വി​ടെ നി​ന്നാ​ണ് പ​ണം വ​ന്ന​തെ​ന്ന് അ​റി​യി​ല്ലെ​ന്ന് സ​രോ​ജ് പ​റ​യു​ന്നു.​ര​ണ്ടു വ​ര്‍​ഷം മു​ന്‍​പ് ത​ന്നെ ഫോ​ണി​ല്‍ വി​ളി​ച്ച നി​ലേ​ഷ് കു​മാ​ര്‍ ആ​ധാ​ര്‍ കാ​ര്‍​ഡും ഫോ​ട്ടോ​യും അ​യ​ച്ചു ത​രാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.

പ്ര​ധാ​ന​മ​ന്ത്രി ആ​വാ​സ് യോ​ജ​ന പ്ര​കാ​രം വീ​ട് വെ​യ്ക്കാ​ന്‍ ഫ​ണ്ട് ല​ഭി​ക്കു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് എ​ന്ന് പ​റ​ഞ്ഞാ​ണ് നി​ലേ​ഷ് വി​ളി​ച്ച​തെ​ന്ന് സ​രോ​ജ് പ​റ​യു​ന്നു. നി​ലേ​ഷി​ന്റെ ഫോ​ണ്‍ ന​മ്പ​റി​ലേ​ക്ക് വി​ളി​ച്ചെ​ങ്കി​ലും സ്വി​ച്ച് ഓ​ഫാ​ണ് എ​ന്ന് പെ​ണ്‍​കു​ട്ടി പ​രാ​തി​യി​ൽ പ​റ​ഞ്ഞി​രു​ന്നു.

Related posts

Leave a Comment