കളമശേരി: മകന്റെ ഇരുചക്ര വാഹനത്തിന്റെ വായ്പ കുടിശികയുടെ പേരിൽ ബാങ്ക് ജീവനക്കാർ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതിനെ തുടർന്നു ഗൃഹനാഥൻ കുഴഞ്ഞുവീണു മരിച്ചു. ഏലൂർ ഫെറി റോഡിൽ വടശേരി വീട്ടിൽ പരേതനായ ജേക്കബിന്റെ മകൻ ജോസ് (61) ആണ് മരിച്ചത്. ഇന്ന് രാവിലെ 7.30 ഒടെ എച്ച്ഡിഎഫ്സി ബാങ്കിലെ ജീവനക്കാർ ജോസിന്റെ വീട്ടിലെത്തി മകന്റെ ഇരുചക്ര വാഹനത്തിന്റെ വായ്പയുടെ രണ്ട് മാസ തവണകൾ മുടങ്ങിയതുമായി ബന്ധപ്പെട്ട് തർക്കങ്ങൾ ഉണ്ടായി.
ഇതിനിടയിൽ തർക്കത്തിൽ ഇടപെട്ട ജോസ് തളർന്ന് വീഴുകയായിരുന്നു. ഉടൻ മഞ്ഞുമ്മലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ആഗോള പരിസ്ഥിതി സംഘടനായ ഗ്രീൻപീസിന്റെ റിവർ കീപ്പറായിരുന്നു ജോസ്. പരിസ്ഥിതിയുമായ് ബന്ധപ്പെട്ട് സംസ്ഥാനത്തെ ജയിലുകളിൽ ക്ലാസ് എടുക്കുന്നയാളാണ് ജോസ്. ഭാര്യ: ആലീസ്, മക്കൾ: ജോയൽ, രമ്യ. മരുമകൻ: കെടിസൺ.