ആലപ്പുഴ: ബാങ്കുകളിൽ അവധി ദിവസങ്ങളിൽ നടത്തുന്ന ക്ലിയറിംഗ് പകൽകൊള്ളയെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. ബാങ്ക് അവധി ദിവസങ്ങളിൽ അക്കൗണ്ടിൽ പണമടയ്ക്കാൻ സാധാരണഗതിയിൽ ഉപഭോക്താക്കൾക്ക് സൗകര്യങ്ങളില്ല.
എന്നാൽ അവധി ദിവസങ്ങളിൽ ചെക്കുകൾ ക്ലിയറിംഗിനയച്ച് ആവശ്യത്തിനു ബാലൻസ് തുക ഇല്ലാതെ വരുന്പാൾ ഇരു ഭാഗത്തു നിന്നും പിഴ ഈടാക്കുകയാണ്. ഇങ്ങിനെ ഭീമമായ തുകയാണ് ബാങ്കുകൾക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. മുൻകാലങ്ങളിൽ ബാങ്ക് അവധി ദിവസങ്ങളിൽ ക്ലിയറിംഗ് നടത്താറില്ല.
നഗ്നമായ ഈ പകൽക്കൊള്ള അവസാനിപ്പിച്ചില്ലെങ്കിൽ ബാങ്കുകളിലേക്ക് പ്രതിഷേധ മാർച്ച് ഉൾപ്പടെയുള്ള സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ ജനറൽ സെക്രട്ടറി വി. സബിൽരാജ്, വൈസ്പ്രസിഡൻറ് കെ.എസ്. മുഹമ്മദ് എന്നിവർ ഒരു പ്രസ്താവനയിൽ അറിയിച്ചു.