ചിങ്ങവനം: എസ്ബിഐ ശാഖയില്‍നിന്നു തട്ടിപ്പുസംഘം 15 ലക്ഷം രൂപ കബളിപ്പിച്ച് തട്ടിയെടുത്തു. ചിങ്ങവനത്തെ വ്യവസായിയുടെ കറന്റ് അക്കൗണ്ടില്‍നിന്നാണു പണം നഷ്ടമായത്.
ചിങ്ങവനം എസ്ബിഐ ശാഖയിലേക്ക് വ്യാജ ഇമെയില്‍ അയച്ചാണ് തട്ടിപ്പുസംഘം പണം അടിച്ചുമാറ്റിയത്. വ്യവസായ സ്ഥാപനത്തിന്റെ അക്കൗണ്ടില്‍നിന്നും 15 ലക്ഷം രൂപ ബിഹാറിലെ എച്ച്ഡിഎഫ്സി ശാഖയിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യണമെന്ന സന്ദേശത്തെ തുടര്‍ന്നാണ് ബാങ്ക് പണം കൈമാറ്റം ചെയ്തത്.
ഇമെയിലിലും മറ്റ് രേഖകളിലും സംശയം തോന്നാതിരുന്നതിനെ തുടര്‍ന്നാണ് ബാങ്ക് പണം അയച്ചത്. അക്കൗണ്ടില്‍നിന്നും 15 ലക്ഷം രൂപ പിന്‍വലിച്ചതായി അക്കൗണ്ട് ഉടമയ്ക്ക് സന്ദേശം ലഭിച്ചതോടെ ബാങ്കുമായി ബന്ധപ്പെട്ടു.
അപ്പോഴാണു കബളിപ്പിക്കപ്പെട്ടതായി അധികൃതര്‍ക്ക് മനസിലായത്. തുടര്‍ന്നു ചിങ്ങവനം പോലീസില്‍ ബാങ്ക് അധികൃതര്‍ പരാതി നല്‍കുകയായിരുന്നു.
സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ചിങ്ങവനം സ്റ്റേഷന് ഓഫീസര്‍ ടി.ആര്. ജിജു അറിയിച്ചു.