കൊച്ചി: വെള്ളിയാഴ്ച മുതൽ ബാങ്കുകൾ കൂട്ട അവധിയിലേക്ക്. വെള്ളിയാഴ്ച മുതല്‍ തിങ്കളാഴ്ചവരെ ബാങ്കുകൾ അടഞ്ഞുകിടക്കും. അടുത്തടുത്ത ദിവസങ്ങളിൽ അവധി വരുന്നതിനാലാണ് ബാങ്കുകൾക്ക് തുടർച്ചയായ നാലു ദിവസം ഷട്ടർവീഴുന്നത്.
മഹാനവമി, വിജയദശമി, ഞായര്‍, ഗാന്ധിജയന്തി എന്നീ അവധി ദിവസങ്ങളാണ് ഇത്തവണ അടുത്തടുത്ത് വന്നിരിക്കുന്നത്.
ബാങ്കില്‍ ചെന്ന് നേരിട്ട് ഇടപാടു നടത്തുന്നവര്‍ക്ക് വ്യാഴാഴ്ച കഴിഞ്ഞാല്‍ ചൊവ്വാഴ്ച വരെ കാത്തിരിക്കണം. ബാങ്ക് അവധി എടിഎം പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്നും പണമിടപാടുകള്‍ എടിഎം വഴി നടത്താനുള്ള സൗകര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നും ബാങ്ക് അധികൃതര്‍ പറഞ്ഞു.