നി​ർ​ധ​ന കു​ടും​ബ​ത്തി​ന്‍റെ 3സെ​ന്‍റ് സ്ഥ​ല​വും വീ​ടും ബാ​ങ്ക് ജ​പ്തി ചെ​യ്തു; ഭി​ന്ന​ശേ​ഷി​യു​ള്ള മ​ക​ളു​മാ​യി എ​ങ്ങോ​ട്ട് പോ​കു​മെ​ന്ന​റി​യാ​തെ കു​ടും​ബം; ജ​ന​പ്ര​തി​നി​ധി​ക​ൾ ഇ​ട​പെ​ട്ടി​ട്ടും വ​ഴ​ങ്ങാ​തെ ബാ​ങ്ക് അ​ധി​കൃ​ത​ർ

എ​​രു​​മേ​​ലി: ആ​​കെ​​യു​​ള്ള മൂ​​ന്ന് സെ​​ന്‍റ് സ്ഥ​​ല​​വും കി​​ട​​പ്പാ​​ട​​വും വീ​​ട്ടു​​പ​​ക​​ര​​ണ​​ങ്ങ​​ളും ബാ​​ങ്ക് ജ​​പ്തി ചെ​​യ്ത​​തോ​​ടെ ഭി​​ന്ന​​ശേ​​ഷി​​ക്കാ​​രി​​യാ​​യ മ​​ക​​ൾ ഉ​​ൾ​​പ്പെ​​ടെ നി​​ർ​​ധ​​ന പ​​ട്ടി​​ക​​ജാ​​തി കു​​ടും​​ബം പെ​​രു​​വ​​ഴി​​യി​​ൽ. ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ൾ ഇ​​ട​​പെ​​ട്ട് ജ​​പ്തി​​ക്ക് സാ​​വ​​കാ​​ശം തേ​​ടി​​യെ​​ങ്കി​​ലും ബാ​​ങ്ക് അ​​ധി​​കൃ​​ത​​ർ വ​​ഴ​​ങ്ങി​​യി​​ല്ല.

കോ​​ട​​തി ഉ​​ത്ത​​ര​​വു​​ള്ള​​ത് മു​​ൻ​​നി​​ർ​​ത്തി പോ​​ലീ​​സ് മേ​​ൽ​​നോ​​ട്ട​​ത്തി​​ൽ ജ​​പ്തി ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു. ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം എ​​രു​​മേ​​ലി പ​​ഞ്ചാ​​യ​​ത്തി​​ലെ ക​​ന​​ക​​പ്പ​​ലം വാ​​ർ​​ഡി​​ൽ അ​​ടു​​ക്ക​​ള കോ​​ള​​നി ഭാ​​ഗ​​ത്ത്‌ കു​​ള​​ക്കു​​റ്റി​​യി​​ൽ രാ​​ജേ​​ഷ് – സു​​ജ ദ​​മ്പ​​തി​​ക​​ളു​​ടെ വീ​​ടും സ്ഥ​​ല​​വു​​മാ​​ണ് സ്വ​​കാ​​ര്യ ധ​​ന​​കാ​​ര്യ​​സ്ഥാ​​പ​​നം ജ​​പ്തി ചെ​​യ്ത് പി​​ടി​​ച്ചെ​​ടു​​ത്ത​​ത്.

മ​​ക്ക​​ളാ​​യ അ​​മ​​ൽ, അ​​നു​​ജ, അ​​ഞ്ജ​​ന എ​​ന്നി​​വ​​രു​​മാ​​യി മാ​​താ​​പി​​താ​​ക്ക​​ൾ ക​​ണ്ണീ​​രോ​​ടെ വീ​​ട്ടി​​ൽ​​നി​​ന്നും ഇ​​റ​​ങ്ങു​​മ്പോ​​ൾ നി​​സ​​ഹാ​​യ​​രാ​​യി നാ​​ട്ടു​​കാ​​രു​​മു​​ണ്ടാ​​യി​​രു​​ന്നു. വി​​വ​​രം അ​​റി​​ഞ്ഞ് പ​​ഞ്ചാ​​യ​​ത്ത്‌ പ്ര​​സി​​ഡ​​ന്‍റ് മ​​റി​​യാ​​മ്മ സ​​ണ്ണി, വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് വി.​​ഐ. അ​​ജി, വാ​​ർ​​ഡ് അം​​ഗം സു​​നി​​ൽ ചെ​​റി​​യാ​​ൻ എ​​ന്നി​​വ​​ർ ബാ​​ങ്ക് ജീ​​വ​​ന​​ക്കാ​​രും ബാ​​ങ്കി​​ന്‍റെ അ​​ഭി​​ഭാ​​ഷ​​ക​​നും പോ​​ലീ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​രു​​മാ​​യി ച​​ർ​​ച്ച​​ക​​ൾ ന​​ട​​ത്തി​​യെ​​ങ്കി​​ലും ബാ​​ങ്ക് അ​​ധി​​കൃ​​ത​​ർ ഒ​​ത്തു​​തീ​​ർ​​പ്പി​​ന് ത​​യാ​​റാ​​യി​​ല്ല.

വാ​​യ്പാ കു​​ടി​​ശി​​ക അ​​ട​​ച്ചു​​തീ​​ർ​​ക്കാ​​ൻ ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ൾ ഇ​​ട​​പെ​​ട്ട് ഒ​​രു മാ​​സ​​ത്തെ സാ​​വ​​കാ​​ശം തേ​​ടി​​യെ​​ങ്കി​​ലും ബാ​​ങ്ക് അ​​ധി​​കൃ​​ത​​ർ വ​​ഴ​​ങ്ങി​​യി​​ല്ല. 2019 ലാ​​ണ് രാ​​ജേ​​ഷ് വീ​​ടും സ്ഥ​​ല​​വും ഈ​​ടു​​വ​​ച്ച് ര​​ണ്ട​​ര ല​​ക്ഷം രൂ​​പ വാ​​യ്പ എ​​ടു​​ത്ത​​ത്. ബ്ലോ​​ക്ക്‌ പ​​ഞ്ചാ​​യ​​ത്തി​​ൽ​​നി​​ന്നും വീ​​ട് നി​​ർ​​മാ​​ണ​​ത്തി​​ന് ല​​ഭി​​ച്ച ധ​​ന​​സ​​ഹാ​​യം തി​​ക​​യാ​​തെ വ​​ന്ന​​തോ​​ടെ​​യാ​​ണ് വാ​​യ്പ എ​​ടു​​ത്ത​​തെ​​ന്ന് രാ​​ജേ​​ഷ് പ​​റ​​ഞ്ഞു. വാ​​യ്പ​​ത്തു​​ക ക​​ഴി​​ഞ്ഞ വ​​ർ​​ഷം അ​​ട​​ച്ചു​​തീ​​ർ​​ത്തെ​​ങ്കി​​ലും പ​​ലി​​ശ ഉ​​ൾ​​പ്പെ​​ടെ അ​​ഞ്ച് ല​​ക്ഷം​​കൂ​​ടി അ​​ട​​യ്ക്കാ​​നു​​ണ്ടെ​​ന്ന് ബാ​​ങ്ക് അ​​റി​​യി​​ച്ചി​​രു​​ന്നു.

കാ​​ഞ്ഞി​​ര​​പ്പ​​ള്ളി താ​​ലൂ​​ക്ക് ലീ​​ഗ​​ൽ സ​​ർ​​വീ​​സ് അ​​ദാ​​ല​​ത്ത് മു​​ഖേ​​ന രാ​​ജേ​​ഷ് സാ​​വ​​കാ​​ശം തേ​​ടി​​യെ​​ങ്കി​​ലും ഹി​​യ​​റിം​​ഗി​​ൽ ബാ​​ങ്ക് പ്ര​​തി​​നി​​ധി​​ക​​ൾ ഹാ​​ജ​​രാ​​യി​​ല്ല. തു​​ട​​ർ​​ന്നാ​​ണ് കോ​​ട​​തി മു​​ഖേ​​ന ബാ​​ങ്ക് അ​​ധി​​കൃ​​ത​​ർ ജ​​പ്തി ന​​ട​​പ​​ടി​​ക​​ൾ​​ക്ക് ഉ​​ത്ത​​ര​​വ് നേ​​ടി​​യ​​ത്.പ്ല​​സ്ടു വി​​ദ്യാ​​ർ​​ഥി അ​​മ​​ലി​​ന് പ​​ട്ടി​​ക​​ജാ​​തി വി​​ക​​സ​​ന വ​​കു​​പ്പി​​ൽ നി​​ന്നു വീ​​ട്ടി​​ൽ പ​​ഠ​​ന​​മു​​റി നി​​ർ​​മി​​ച്ചു ല​​ഭി​​ച്ചി​​രു​​ന്നു.

ഇ​​ത​​ട​​ക്ക​​മാ​​ണ് ഇ​​ന്ന​​ലെ ബാ​​ങ്ക് ജ​​പ്തി ചെ​​യ്ത​​ത്. കൂ​​ലി​​പ്പ​​ണി​​ക്കാ​​ര​​നാ​​യ രാ​​ജേ​​ഷി​​ന്‍റെ തു​​ച്ഛ​​മാ​​യ വ​​രു​​മാ​​നം മാ​​ത്ര​​മാ​​ണ് ഭി​​ന്ന​​ശേ​​ഷി​​ക്കാ​​രി​​യാ​​യ മ​​ക​​ൾ ഉ​​ൾ​​പ്പെടെ​​യു​​ള്ള കു​​ടും​​ബ​​ത്തി​​ന്‍റെ ഏ​​ക ഉ​​പ​​ജീ​​വ​​ന മാ​​ർ​​ഗം. ഏ​​താ​​നും ദി​​വ​​സ​​ത്തേ​​ക്ക് താ​​മ​​സ​​സൗ​​ക​​ര്യം ന​​ൽ​​കാ​​ൻ അ​​യ​​ൽ​​വാ​​സി​​ക​​ൾ ത​​യാ​​റാ​​യി​​ട്ടു​​ണ്ടെ​​ങ്കി​​ലും തു​​ട​​ർ​​ന്നു​​ള്ള ജീ​​വി​​തം എ​​ങ്ങ​​നെ​​യെ​​ന്ന​​റി​​യാ​​തെ ക​​ണ്ണീ​​ർ തൂ​​കു​​ക​​യാ​​ണ് രാ​​ജേ​​ഷും കു​​ടും​​ബ​​വും.

Related posts

Leave a Comment