ലക്‌നോ: അസുഖത്തിനു ചികിത്സിക്കാന്‍ പണമെടുക്കാന്‍ പിതാവിനൊപ്പം ബാങ്കിനുമുന്നില്‍ വരിനിന്ന നാലു വയസുകാരി കുഴഞ്ഞു വീണു മരിച്ചു. ഉത്തര്‍പ്രദേശ് ബാണ്ട ജില്ലയിലെ ടിന്‍ഡ്വാരി ടൗണിലായിരുന്നു സംഭവം. തൊഴിലാളിയായ ധര്‍മേന്ദ്ര വര്‍മയുടെ മകളാണ് മരിച്ചത്. അലഹബാദ് യുപി ഗ്രാമീണ്‍ ബാങ്കിനു മുന്നിലാണ് കുട്ടി കുഴഞ്ഞ് വീണ് മരിച്ചത്.
മകളുടെ ചികിത്സയ്ക്ക് ആവശ്യമുള്ള പണം പിന്‍വലിക്കാനാണ് ധര്‍മേന്ദ്ര ബാങ്കിലെത്തിയത്. ആശുപത്രിയില്‍ കൂട്ടിരിക്കാന്‍ ആളില്ലാത്തതിനാല്‍ കുട്ടിയുമായി ബാങ്കിലെത്തുകയായിരുന്നു. കുഴഞ്ഞ് വീണ കുട്ടിയെ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തെ തുടര്‍ന്ന് നാട്ടുകാര്‍ മൃതദേഹവുമായി ബാണ്ട–ഫത്തേപുര്‍ പാത ഉപരോധിച്ചു.