കൊച്ചി: ബാങ്ക് ലയനങ്ങള്ക്കെതിരേ 27 ന് അഖിലേന്ത്യാ ബാങ്ക് പണിമുടക്ക്. ഓള് ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്, ഓള് ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് എന്നിവയുടെ നേതൃത്വത്തില്‍ ബാങ്ക് ജീവനക്കാരും ഓഫീസര്‍മാരും പണിമുടക്കും.
10 ബാങ്കുകളുടെ ലയനനീക്കം ഉപേക്ഷിക്കുക, ലയനം വഴി ആറു ബാങ്കുകള്‍ അടച്ചുപൂട്ടുന്നത് ഒഴിവാക്കുക, ഐഡിബിഐ ബാങ്കിനെ സ്വകാര്യവത്ക്കരിക്കാതിരിക്കുക, ജനവിരുദ്ധ ബാങ്കിംഗ് പരിഷ്ക്കാരങ്ങള്‍ ഉപേക്ഷിക്കുക, വന്‍കിട കിട്ടാക്കടങ്ങള്‍ തിരിച്ചുപിടിക്കാന്‍ കര്‍ശന നടപടിയെടുക്കുക, നിക്ഷേപ പലിശ ഉയര്‍ത്തുക, സര്‍വീസ് ചാര്‍ജുകള്‍ കുറയ്ക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.