തൃശൂർ: ഈ മാസം 31, ഫെബ്രുവരി ഒന്ന് തീയതികളിലായി രണ്ടുദിവസം നടത്തുന്ന ബാങ്ക് സമരത്തിൽനിന്നു പിൻമാറില്ലെന്ന് ഓൾ ഇന്ത്യ നാഷണലൈസ്ഡ് ബാങ്ക് ഓഫീസേഴ്സ് ഫെഡറേഷൻ ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
ശന്പള പരിഷ്കരണം നടപ്പാക്കുക, ബാങ്ക് ലയനം ഒഴിവാക്കുക, പെൻഷൻ പരിഷ്കരണം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരത്തിനു നോട്ടീസ് നൽകിയിരിക്കുന്നത്. ബാങ്ക് ലയനം ബാങ്കുകളുടെ സ്വകാര്യവത്കരണത്തിന്റെ മുന്നോടിയാണെന്നു ഭാരവാഹികൾ പറഞ്ഞു. ലയനം മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ മറ്റെല്ലാ പ്രവർത്തനങ്ങളെയും പിന്നാന്പുറത്തേക്കു തള്ളിവിടും.
ഇതു ബാങ്കുകളുടെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കും.
പത്രസമ്മേളനത്തിൽ ഫെഡറേഷൻ ഭാരവാഹികളായ ജേക്കബ് ടി.ചിറ്റേട്ടുകുളം, മാർക്ക് ഏലിയാസ്, വി.സി.സാലിഹ്, പി.എം.രാജേന്ദ്രപ്രസാദ്, എ.ആർ.രാജേഷ് എന്നിവർ പങ്കെടുത്തു.