കുവൈത്ത് സിറ്റി : ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ചോർത്തിയുള്ള തട്ടിപ്പിന് പുത്തൻ രീതികളുമായി ഹൈടെക് കള്ളന്മാർ പുറത്തറങ്ങിയതായും ഉപഭോക്താക്കൾ ജാഗ്രത പാലിക്കണമെന്നും ബാങ്കുകൾ അഭ്യർഥിച്ചു.
ബാങ്ക് തൊഴിലാളിയെന്ന് പരിചയപ്പെടുത്തി വിളിക്കുന്ന തട്ടിപ്പുകാർ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണമെന്നും അതിന് സഹായിക്കാമെന്ന വ്യാജേനയാണ് തട്ടിപ്പിന് ഇരയാക്കുന്നത്. കഴിഞ്ഞ ദിവസം നന്നായി അറബി സംസാരിക്കുന്ന തട്ടിപ്പുകാർ ബാങ്ക് ഉപഭോക്താവിനെ സമീപിക്കുകയും തട്ടിപ്പ് സംഘം പറഞ്ഞതിനുസരിച്ച് എടിഎം കാർഡ് നന്പരും നാലക്ക പിൻനന്പർ നൽകുകയും ചെയ്തിനെ തുടർന്നു പണം നഷ്ടപ്പെടുകയായിരുന്നു.
നിരവധി പേർക്കാണ് ഇത്തരത്തിൽ പണം നഷ്ടമായിരിക്കുന്നത്. ബാങ്കുകൾ ഒരിക്കലും നാലക്ക സ്വകാര്യ പിൻനന്പർ ചോദിക്കില്ലെന്നും വ്യക്തിഗത വിവരങ്ങളോ ബാങ്കിംഗ് വിവരങ്ങളോ ആർക്കും നൽകരുതെന്നും ബാങ്കുകൾ അറിയിച്ചു. സംശയം തോന്നുന്ന ടെലിഫോണ്‍ കോളുകൾക്ക് മറുപടി നൽകരുതെന്നും ഇമെയിലുകൾക്ക് പ്രതികരിക്കരുതെന്നും ബാങ്കിംഗ് വിവരങ്ങൾ ഒരു കാരണവശാലും നൽകരുതെന്നും അധികൃതർ പറഞ്ഞു.
റിപ്പോർട്ട്: സലിം കോട്ടയിൽ