ന്യൂഡൽഹി: സർക്കാർ ശ്രമങ്ങളെയെല്ലാം അപ്രസക്തമാക്കി ബാങ്ക് തട്ടിപ്പുകൾ പെരുകുന്നു. ബാങ്ക് തട്ടിപ്പ് തടയാൻ കേന്ദ്രം ഊർജിതശ്രമങ്ങൾ നടത്തുന്നതായി അവകാശവാദം ഉന്നയിക്കുമ്പോൾ തന്നെയാണ് ബാങ്ക് തട്ടിപ്പ് കേസുകളുടെ എണ്ണം പെരുകുന്നത്. ബാങ്ക് തട്ടിപ്പ് കേസുകൾ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 15 ശതമാനം വർധിച്ചതായി കണക്കുകൾ പറയുന്നു. തട്ടിപ്പുകളുടെ എണ്ണത്തിൽ കാര്യമായ വർധന ഇല്ലെങ്കിലും തട്ടിച്ചെടുക്കുന്ന തുക 2018-19 സാമ്പത്തിക വർഷത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 73.8 ശതമാനം വർധിച്ചു. റിസര്‍വ് ബാങ്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.
2017-18 സാമ്പത്തിക വര്‍ഷത്തില്‍ 41,167.04 കോടി രൂപയുടെ ബാങ്ക് തട്ടിപ്പുകളാണ് നടന്നത്. എന്നാല്‍, 2018-19 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 71,542.93 കോടി രൂപയായി ഉയർന്നു. സംസ്ഥാന ബാങ്കുകളിൽ ഇക്കൊല്ലം 3,766 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 64,509.43 കോടി രൂപയുടെ തട്ടിപ്പും കണ്ടെത്തി. കഴിഞ്ഞ സാമ്പത്തിക വർഷം 2,885 കേസുകളും 38,260.8 കോടി രൂപയുമാണ് ഇതിന്റെ സ്ഥാനത്തുണ്ടായിരുന്നത്.
റിപ്പോർട്ടിലെ ഞെട്ടിക്കുന്ന കണ്ടെത്തൽ തട്ടിപ്പുകൾ കണ്ടെത്താൻ ബാങ്കുകൾ ശരാശരി 22 മാസം എടുത്തു എന്നതാണ്. നീരവ് മോദിയുടെ തട്ടിപ്പിനു ശേഷം സർക്കാരും ആർബിഐയും കർശനമായ മാർഗനിർദേശങ്ങൾ നൽകിയിട്ടും തട്ടിപ്പ് കണ്ടെത്താൻ കാലതാമസം എടുക്കുന്നത് ഞെട്ടിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു.
കൂടുതല്‍ വിപണി പങ്കാളിത്തമുള്ള പൊതുമേഖലാ ബാങ്കുകളിലാണ് ഏറ്റവും കൂടുതല്‍ തട്ടിപ്പ് നടക്കുന്നത്. സ്വകാര്യ മേഖലയിലെ ബാങ്കുകളും വിദേശ ബാങ്കുകളും ഇതിന് പിന്നിലാണ്. തട്ടിപ്പുകളില്‍ വലിയ പങ്കും വായ്പാ തട്ടിപ്പുകളാണ്. ഓഫ് ബാലന്‍സ് ഷീറ്റ് തട്ടിപ്പുകളുടെ വിഹിതം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറവാണ്. കാര്‍ഡ്, ഇന്റര്‍നെറ്റ് ബാങ്കിംഗ്, നിക്ഷേപം എന്നിവയുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍ മൊത്തം തട്ടിപ്പ് തുകയുടെ 0.3 ശതമാനമാണ്.
72 വഞ്ചന, വ്യാജരേഖ കേസുകളാണ് പ്രധാനമായും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഒരു ലക്ഷത്തില്‍ താഴെ തുകയുടെ തട്ടിപ്പുകള്‍ മൊത്തം തുകയുടെ 0.1 ശതമാനം മാത്രമാണെന്നും വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു.