ബാ​ങ്ക് വാ​യ്‌​പ ത​ട്ടി​പ്പ്; മ​ല്യ, നീ​ര​വ് മോ​ദി, മെ​ഹു​ല്‍ ചോ​ക്സി​യു​ടെ 18,170 കോ​ടി​യു​ടെ സ്വ​ത്തു​ക്ക​ള്‍ ക​ണ്ടു​കെ​ട്ടി

 

ന്യൂ​ഡ​ൽ​ഹി: ബാ​ങ്ക് വാ​യ്‌​പ ത​ട്ടി​പ്പ് ന​ട​ത്തി രാ​ജ്യം വി​ട്ട വി​വാ​ദ വ്യ​വ​സാ​യി​ക​ളു​ടെ സ്വ​ത്തു​ക്ക​ൾ ക​ണ്ടു​കെ​ട്ടി. വി​ജ​യ് മ​ല്യ, നീ​ര​വ് മോ​ദി, മെ​ഹു​ല്‍ ചോ​ക്‌​സി എ​ന്നി​വ​രു​ടേ​താ​യി 18,170 കോ​ടി രൂ​പ മൂ​ല്യം വ​രു​ന്ന ആ​സ്തി​യാ​ണ് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) ക​ണ്ടു​കെ​ട്ടി​യ​ത്.

ബാ​ങ്കു​ക​ള്‍​ക്ക് ത​ട്ടി​പ്പി​ലൂ​ടെ ന​ഷ്ട​മാ​യ തു​ക​യു​ടെ 80.45 ശ​ത​മാ​നം വ​രും ക​ണ്ടു​കെ​ട്ടി​യ സ്വ​ത്തി​ന്‍റെ മൂ​ല്യം. ബാ​ങ്കു​ക​ള്‍​ക്ക് ഉ​ണ്ടാ​യ ന​ഷ്ടം നി​ക​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കണ്ടുകെട്ടിയതിൽ 9371 കോ​ടി രൂ​പ മൂ​ല്യം വ​രു​ന്ന ആ​സ്തി ബാ​ങ്കു​ക​ള്‍​ക്ക് കൈ​മാ​റി​യ​താ​യാ​യും റിപ്പോർട്ടുകളുണ്ട്.

വാ​യ്പാ ത​ട്ടി​പ്പ് ന​ട​ത്തി വി​ദേ​ശ​ത്തേ​ക്ക് മു​ങ്ങി​യ മ​ല്യ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വാ​ദ വ്യ​വ​സാ​യി​ക​ൾ ത​ങ്ങ​ളു​ടെ സ്വ​ത്തു​ക്ക​ളി​ല്‍ വ​ലി​യ ഒ​രുഭാ​ഗം സ്വി​സ് ബാ​ങ്ക് അ​ട​ക്ക​മു​ള്ള വി​ദേ​ശ ബാ​ങ്കു​ക​ളി​ല്‍ നി​ക്ഷേ​പി​ച്ച​താ​യും നേരത്തേ റി​പ്പോ​ര്‍​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു.

Related posts

Leave a Comment